വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ
വളാഞ്ചേരി: തീവണ്ടി യാത്രയ്ക്കിടയിൽ പരിചയപ്പെട്ട സ്ത്രീയെ ലോഡ്ജിൽ എത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റിപ്പുറം മല്ലൂർക്കടവ് സ്വദേശി വെളുത്തപറമ്പിൽ മുഹമ്മദ് റിയാസി (36)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വളാഞ്ചേരിയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. പീഡനത്തിന് പുറമെ സ്ത്രീയുടെ കയ്യിൽ നിന്നും 5 ലക്ഷത്തിലധികം രൂപ അപഹരിച്ചതായും പരാതിയിൽ പറയുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here