HomeNewsTrafficAlertകുറ്റിപ്പുറം പാലം നാളെ മുതൽ എട്ടുദിവസം രാത്രികാലങ്ങളിൽ അടച്ചിടും

കുറ്റിപ്പുറം പാലം നാളെ മുതൽ എട്ടുദിവസം രാത്രികാലങ്ങളിൽ അടച്ചിടും

kuttippuram-bridge

കുറ്റിപ്പുറം പാലം നാളെ മുതൽ എട്ടുദിവസം രാത്രികാലങ്ങളിൽ അടച്ചിടും

കുറ്റിപ്പുറം: ദേശീയപാത 66-ൽ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള കുറ്റിപ്പുറംപാലം അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച രാത്രിമുതൽ അടയ്ക്കും. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് യാത്രാനിരോധനം ഏർപ്പെടുത്തുന്നത്. കാൽനടയായി പാലം കടക്കുന്നതിന് തടസ്സമുണ്ടാകില്ല. പാലത്തിന്റെ മുകളിലെ തകർച്ച പരിഹരിക്കുന്നതിനാണ് അറ്റകുറ്റപ്പണി നടത്തുന്നത്. തകർന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തശേഷം രണ്ട് ലെയറായി ടാറിങ് നടത്തിയാണ് ഉപരിതലം ഗതാഗതയോഗ്യമാക്കുക. ഇതോടൊപ്പം പാലത്തിനോട് ചേർന്നുള്ള റോഡും ഇന്റർലോക്ക് വിരിച്ച് നവീകരിക്കും. 1953-ൽ കുറ്റിപ്പുറം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തശേഷം ഇതാദ്യമായാണ് ഗതാഗതം പൂർണമായും നിരോധിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. അതേസമയം ശക്തമായ മഴ പെയ്യുകയാണെങ്കിൽ പണി മാറ്റിവെക്കുമെന്ന് അധികൃതർ അറിയിച്ചു.
യാത്രയ്ക്ക്

  • തെക്കൻ ജില്ലകളിലേക്ക്‌ ചമ്രവട്ടം പാലംവഴി: കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചേളാരിയിൽനിന്ന് തിരിഞ്ഞ് പരപ്പനങ്ങാടി, താനൂർ, തിരൂർ വഴി ചമ്രവട്ടം പാലംകടന്ന് പൊന്നാനിയിലെത്താം.
  • ദീർഘദൂര വാഹനങ്ങൾക്ക് ഇവിടെനിന്ന് ചാവക്കാട് വഴി ഇടപ്പള്ളിയിലെത്താം.
  • ഹ്രസ്വദൂര യാത്രക്കാർക്ക് ചമ്രവട്ടം പാലംകടന്നാൽ പൊന്നാനി, എടപ്പാൾ വഴി തൃശ്ശൂർ ഭാഗത്തേക്ക്‌ യാത്ര ചെയ്യാം.
  • കോട്ടയ്ക്കൽ ഭാഗത്തുനിന്ന് വരുന്നവർക്ക് എടരിക്കോടുനിന്ന് തിരൂർവഴി എത്തി ചമ്രവട്ടം പാലംകടക്കാം. അല്ലെങ്കിൽ പുത്തനത്താണി-തിരുനാവായ-ബി.പി. അങ്ങാടി വഴിയോ കൊടയ്ക്കൽ, ആലത്തിയൂർ വഴിയോ, പുത്തനത്താണി-വൈലത്തൂർ-തിരൂർ വഴിയോ എത്തി ചമ്രവട്ടം പാലംകടക്കാം.
  • പട്ടാമ്പി പാലം: വളാഞ്ചേരിയിൽനിന്ന് കൊപ്പം വഴിയെത്തി പട്ടാമ്പിപാലം കടന്ന് കൂറ്റനാട് വഴി പെരുമ്പിലാവിലെത്താം.
  • വെളിയാങ്കല്ല് പാലം: വളാഞ്ചേരിയിൽനിന്ന് തിരുവേഗപ്പുറ-പള്ളിപ്പുറം വഴിയെത്തി വെള്ളിയാങ്കല്ല് പാലം കടന്നാൽ തൃത്താല-കൂറ്റനാട്‌വഴി പെരുമ്പിലാവിലെത്താം.
  • വടക്കൻ ജില്ലകളിലേക്ക്‌ചമ്രവട്ടം പാലം: ഇടപ്പള്ളി-ചാവക്കാട്-പൊന്നാനിവഴി ചമ്രവട്ടം പാലം കടക്കാം.
  • എടപ്പാൾ നടുവട്ടം-കരിങ്കല്ലത്താണി വഴിയെത്തി ചമ്രവട്ടം പാലത്തിലെത്താം.
  • എടപ്പാൾ ചുങ്കത്തുനിന്ന് പൊന്നാനി ചമ്രവട്ടം ജങ്ഷൻ വഴിയോ പെരുമ്പറമ്പ് നരിപ്പറമ്പ് വഴിയോ ചമ്രവട്ടം പാലത്തിലെത്താം.
  • ചമ്രവട്ടം പാലം കടന്നശേഷം വാഹനങ്ങൾക്ക് തിരൂർ-താനൂർ-പരപ്പനങ്ങാടി വഴി ചേളാരിയിലോ തിരൂർ വഴി എടരിക്കോടോ, തിരുനാവായ വഴി പുത്തനത്താണിയിലോ എത്താം.
  • പട്ടാമ്പിപാലം: പെരുമ്പിലാവ്-കൂറ്റനാട് വഴി പട്ടാമ്പി പാലംകടന്ന് കൊപ്പംവഴി വളാഞ്ചേരിയിലെത്താം.വെള്ളിയാങ്കല്ല് പാലം: പെരുമ്പിലാവ്-കുറ്റനാട്-തൃത്താല വഴി വെള്ളിയാങ്കല്ല് പാലംകടന്നശേഷം പള്ളിപ്പുറം-തിരുവേഗപ്പുറവഴി വളാഞ്ചേരിയിലെത്താം.

  • വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
    വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

    No Comments

    Leave A Comment

    Don`t copy text!