ദേശീയ കുങ്ഫു & കരാട്ടെ ചാമ്പ്യൻഷിപ്പും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ഓഗസ്റ്റ് 16, 17 തിയ്യതികളിൽ കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: ചൈനീസ് ഷാവോലിൻ കുങ്ഫു ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 18ാമത് ദേശീയ കുങ്-ഫു & കരാട്ടെ ചാമ്പ്യൻഷിപ്പും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ശനിയും ഞായറും (2025 ഓഗസ്റ്റ് 16, 17) കുറ്റിപ്പുറം നിളയോരം പാർക്കിൽ സംഘടിപ്പിക്കുമെന്ന് കുങ്-ഫു അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും.
ഓഗസ്റ്റ് 16 ന് രാവിലെ 8.30 ന് പരിപാടിയുടെ ഉദ്ഘാടനം ഗ്രാൻഡ് മാസ്റ്റർ ഡോ. അബ്ദുൽറഹൂഫിൻ്റെ അധ്യക്ഷതയിൽ ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി നിർവഹിക്കും. മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയായിരിക്കും.തിരൂർ ഡിവൈഎസ്പി , കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കൂടാതെ ആയോധനകല, നൃത്തം, യോഗ, ബിസിനസ് എന്നീ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾ, ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവക്ക് “സ്റ്റാർ അച്ചീവ്മെന്റ് അവാർഡ്” നൽകി ആദരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here