HomeNewsGeneralകെ.എസ്.ആര്‍.ടി.സി. തിരുമാന്ധാംകുന്ന് – പമ്പ സര്‍വീസ് 15ന് തുടങ്ങും

കെ.എസ്.ആര്‍.ടി.സി. തിരുമാന്ധാംകുന്ന് – പമ്പ സര്‍വീസ് 15ന് തുടങ്ങും

ksrtc bus

കെ.എസ്.ആര്‍.ടി.സി. തിരുമാന്ധാംകുന്ന് – പമ്പ സര്‍വീസ് 15ന് തുടങ്ങും

പെരിന്തല്‍മണ്ണ: കെ.എസ്.ആര്‍.ടി.സിയുടെ തിരുമാന്ധാംകുന്ന് -പമ്പ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് 15മുതല്‍ തുടങ്ങും.
എല്ലാദിവസവും വൈകീട്ട് 6.50ന് തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് പെരിന്തല്‍മണ്ണ -പട്ടാമ്പി, കുന്നംകുളം, തൃശ്ശൂര്‍, മൂവാറ്റുപുഴ, കോട്ടയം, പൊന്‍കുന്നം, എരുമേലി വഴി പുലര്‍ച്ചെ 3.20ന് പമ്പയിലെത്തുന്ന വിധത്തിലാണ് സര്‍വീസ്.
തിരികെ ഉച്ചയ്ക്ക് 12.45ന് പമ്പയില്‍നിന്ന് തുടങ്ങി എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പാലാ, കൂത്താട്ടുകുളം, തൃശ്ശൂര്‍, കുന്നംകുളം, പട്ടാമ്പിവഴി 8.50ന് പെരിന്തല്‍മണ്ണയിലെത്തും.
253 രൂപയാണ് ടിക്കറ്റു നിരക്ക്. റിസര്‍വേഷന് 20രൂപ അധികം നല്‍കണം. www.ksrtconline.com വഴി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനും സൗകര്യമുണ്ട്. വിവരങ്ങള്‍ക്ക് 04933 227342 നമ്പറില്‍ ബന്ധപ്പെടാമെന്ന് പെരിന്തല്‍മണ്ണ എ.ടി.ഒ. അറിയിച്ചു.

Summary: The daily KSRTC bus service from thirumandhamkunnu temple to pamba starts from Nov 15th.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!