HomeNewsInitiativesഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ

ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ

solar-panel-malabar

ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ

കോട്ടക്കൽ:വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ ഇതാദ്യമായാണ് ഒരു സ്വകാര്യ സ്കൂൾ ഇരുപത് യൂണിറ്റ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
solar-panel-malabar
അറുപത് പാനലുകളിൽ നിന്നായി ദിനംപ്രതി എൺപത് യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാനാവുക. ഇനി മുതൽ സ്കൂൾ ഉപയോഗങ്ങൾക്കുള്ള വൈദ്യുതിയിൽ മിച്ചം വരുന്നത് പുറത്തേയ്ക്ക് നൽകാനും ഇതിലൂടെ കഴിയും.
solar-panel-malabar
പദ്ധതിയുടെ ഉദ്ഘാടനം എനർജി മാനേജ്മെന്റ് സോണൽ കോഡിനേറ്റർ ഡോ.സിജേഷ് എൻ.ദാസ് നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. സാജിദ് ബാബു, മാനേജ്മെന്റ് അംഗങ്ങളായ സി.പി.എ ലത്തീഫ്, കുഞ്ഞലവി ഹാജി, വൈസ് പ്രിൻസിപ്പൽ കെ.കെ നാസർ, ജംഷീർ അലി, ഷാഫി ഡാൻസിൽ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!