HomeNewsProtest‘കൂടോത്രം 2018’ അലങ്കോലപ്പെടുത്തി: പ്രതിഷേധം ശക്തം

‘കൂടോത്രം 2018’ അലങ്കോലപ്പെടുത്തി: പ്രതിഷേധം ശക്തം

koodothram

‘കൂടോത്രം 2018’ അലങ്കോലപ്പെടുത്തി: പ്രതിഷേധം ശക്തം

കാടാമ്പുഴ: വളാഞ്ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘മാനവം’ സ്വതന്ത്ര ചിന്താവേദി കാടാമ്പുഴയില്‍ സംഘടിപ്പിച്ച പരിപാടി ഒരു വിഭാഗം അലങ്കോലപ്പെടുത്തി.

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരേ സംഘടിപ്പിച്ച ‘കൂടോത്രം’ പരിപാടിയാണ് ഒരു കൂട്ടം ആളുകള്‍ തടസ്സപ്പെടുത്തിയത്. വേദിക്കു സമീപമുള്ള ബോര്‍ഡുകള്‍ നശിപ്പിച്ചു. സംഘാടകരെ ഭീഷണിപ്പെടുത്തി. പോരാത്തതിന് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും പരിപാടി നടത്താന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതിയും നല്‍കി. പരാതിപ്രകാരം പോലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് മാനവം പ്രവര്‍ത്തകര്‍ കാടാമ്പുഴയില്‍ വായ് മൂടിക്കെട്ടി പ്രകടനം നടത്തി. റഷീദ് കാടാമ്പുഴ, വാസുദേവന്‍ പുന്നപ്പുറത്ത്, സന്തോഷ് വളാഞ്ചേരി, പി. രമേഷ് എന്നിവര്‍ നേതൃത്വംനല്‍കി.

യുക്തിവാദിസംഘം പ്രതിഷേധിച്ചു

കാടാമ്പുഴയില്‍ മാനവം സ്വതന്ത്രചിന്താ വേദി സംഘടിപ്പിച്ച ശാസ്ത്രപ്രചാരണം പരിപാടി തടസ്സപ്പെടുത്തിയതില്‍ യുക്തിവാദിസംഘം ജില്ലാക്കമ്മിറ്റി പ്രതിഷേധിച്ചു. ഫാസിസത്തിനെതിരേ വാതോരാതെ പ്രസംഗിക്കുകയും ഫാസിസം നടപ്പാക്കുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു. മുഹമ്മദ് പാറക്കല്‍, എ.കെ. വിനോദ്, ഉണ്ണികൃഷ്ണന്‍ കുറ്റിപ്പുറം, സലീം കടമ്പോട്, വി.പി. അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!