HomeNewsDisasterPandemicകൊറോണ; കേരളത്തിൽ ലോക്ക് ഡൗൺ, ഏതൊക്കെ സർവീസുകൾ ഉണ്ട്/ഇല്ല?

കൊറോണ; കേരളത്തിൽ ലോക്ക് ഡൗൺ, ഏതൊക്കെ സർവീസുകൾ ഉണ്ട്/ഇല്ല?

valanchery-akg-road

കൊറോണ; കേരളത്തിൽ ലോക്ക് ഡൗൺ, ഏതൊക്കെ സർവീസുകൾ ഉണ്ട്/ഇല്ല?

കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാകും ലോക്ക് ഡൗൺ. ഈ സാഹചര്യത്തിൽ അവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റ് കടകൾ അടച്ചിടും. ആളുകൾ കൂടുന്നതിന് നിയന്ത്രണമുണ്ട്. ആശുപത്രി, മെഡിക്കൽ സ്റ്റോർ, മാധ്യമങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നുപ്രവർത്തിക്കും. മദ്യവിൽപ്പന നിരോധിച്ചാൽ സാമൂഹ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു കാരണമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നത്. അതേസമയം, ബാറുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
valanchery-akg-road
ഏതൊക്കെ സർവീസുകൾ ഉണ്ട് ?

  • സർക്കാർ ഓഫിസുകൾ
  • മെഡിക്കൽ സ്‌റ്റോർ
  • ബാങ്കുകൾ (ഉച്ചയ്ക്ക് 2 മണി വരെ)
  • അവശ്യ സാധനങ്ങളുടെ കടകൾ (രാവിലെ 5 മുതൽ വൈകീട്ട് 7 വരെ )
  • ഹോം ഡെലിവറി
  • പെട്രോൾ പമ്പുകൾ, എൽപിജി, ഓയിൽ ഏജൻസികൾ
  • ബിവറേജസ് ഔട്ട്‌ലെറ്റ്
  • ഷോപ്പിംഗ് മാളുകളിലെ പലചരക്ക് കടകൾ
  • സ്വകാര്യ വാഹനങ്ങൾ
  • ഏതൊക്കെ സർവീസുകൾ ഇല്ല ?

  • പൊതുഗതാഗതം
  • റെസ്റ്റോറന്റുകൾ
  • മറ്റു കടകൾ
  • സ്വകാര്യ പണമിടപാട്/മൈക്രോഫിനാൻസ് കലക്ഷൻ
  • ആരാധനാലയങ്ങളിലെ എല്ലാ ചടങ്ങുകളും നിർത്തിവയ്ക്കും
  • സംസ്ഥാന അതിർത്തികൾ അടച്ചിടും
  • ആൾക്കൂട്ടം പാടില്ല.

  • വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
    വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

    No Comments

    Leave A Comment

    Don`t copy text!