HomeNewsAccidentsകുറ്റിപ്പുറം പാണ്ടികശാലയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച കാർ പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു; മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കുറ്റിപ്പുറം പാണ്ടികശാലയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച കാർ പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു; മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കുറ്റിപ്പുറം പാണ്ടികശാലയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച കാർ പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു; മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ റോഡിന് സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന നിസാൻ ടെറാനോ കാർ പാണ്ടികശാല ഇറക്കത്തിൽ വച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പിറകിൽ വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇനിയുടെ ആഘാതത്തിൽ കാർ റോഡിന്റെ വശത്തുള്ള മീഡിയൻ മറികടന്ന് സമീപമുള്ള വീട്റ്റിൽ പതിച്ചു. വാഹനം പതിച്ചതിനെ തുടർന്ന് വീടിന്റെ ഓടുകളും ജനൽച്ചില്ലയും തകർന്നു. അപകടത്തിൽ വീട്ടിലെ താമസക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിന്നിരുന്ന കുട്ടികൾ മഴ തുടങ്ങിയതോടെ വീടിനുള്ളിലേക്ക് കയറിപ്പോയതിനാൽ വൻ ദുരന്തം ഒഴിവായി. കുറ്റിപ്പുറം പോലീസ്‌ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!