HomeNewsBusinessഖാദി പര്‍ദ്ദകൾ മലപ്പുറത്ത് വില്പനക്കെത്തി

ഖാദി പര്‍ദ്ദകൾ മലപ്പുറത്ത് വില്പനക്കെത്തി

khadi-pardah

ഖാദി പര്‍ദ്ദകൾ മലപ്പുറത്ത് വില്പനക്കെത്തി

മലപ്പുറം: കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വിപണിയിലെത്തിച്ച കേരള ഖാദി ഗ്രാമവ്യവസായ ബോർ‍ഡ് തയാറാക്കിയ ഖാദി പർദ ജില്ലയിൽ വിപണിയിലെത്തി. ഖാദി പര്‍ദ്ദ വ്യാഴാഴ്ച മുതല്‍ മലപ്പുറത്ത് വില്പനയാരംഭിച്ചു. ഖാദി കോട്ടണ്‍, ‘മനില’ തുണിത്തരങ്ങള്‍ കൊണ്ടുനിര്‍മ്മിച്ച പര്‍ദ്ദ ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമാണ്. കറുപ്പും മറ്റു നിറമുള്ള നൂലുകളും ഇടകലര്‍ത്തി നെയ്തുണ്ടാക്കുന്ന തുണിയാണ് മനില. കൈകൊണ്ട് നൂറ്റെടുത്ത് കൈകൊണ്ടുതന്നെയാണ് നെയ്യല്‍.

കഴിഞ്ഞ ഓണം-പെരുന്നാള്‍ സീസണില്‍ കണ്ണൂരിലാണ് ഖാദി ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ പര്‍ദ്ദ പുറത്തിറക്കിയത്. വിപണിയിലെത്തിച്ച 250 പര്‍ദ്ദകള്‍ 10 ദിവസംകൊണ്ടാണ് വിറ്റഴിച്ചത്. മികച്ച പ്രതികരണം കിട്ടിയതോയെ കൂടുതല്‍ പര്‍ദ്ദ പുറത്തിറക്കുകയായിരുന്നു.

ആദ്യഘട്ടമായി 200 പര്‍ദ്ദകളാണ് ജില്ലയിലെത്തിച്ചത്. മലപ്പുറം നഗരസഭാ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള ഖാദിഗ്രാമ സൗഭാഗ്യയിലായിരിക്കും വില്പന. കറുപ്പിന് പുറമേ 14 നിറങ്ങളിലുള്ള പര്‍ദ്ദകളുണ്ട്. റിബേറ്റ് കഴിഞ്ഞാല്‍ 1500 രൂപ വരെയാണ് വില. കണ്ണൂര്‍ പയ്യന്നൂരിലെ ഖാദികേന്ദ്രത്തിലാണ് ഖാദി പര്‍ദ്ദ തയ്ച്ചുണ്ടാക്കിയത്. അടുത്തഘട്ടത്തില്‍ കൂടുതല്‍ ജില്ലകളില്‍ പര്‍ദ്ദ വില്പനയ്‌ക്കെത്തിക്കും.

ഖാദി പർദയുടെ ജില്ലാതല ലോഞ്ചിങ് ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി.ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുൽപാടൻ, നഗരസഭാധ്യക്ഷ സി.എച്ച്.ജമീല, ഉപാധ്യക്ഷൻ പെരുമ്പള്ളി സെയ്ത്, നഗരസഭാംഗങ്ങളായ ഒ.സഹദേവൻ, കെ.വി.വത്സല, ഖാദി ബോർഡ് ‍മാർക്കറ്റിങ് ഡയറക്ടർമാരായ ടി.ശ്യാംകുമാർ, കെ.എസ്.പ്രദീപ്കുമാർ, പ്രോജക്ട് ഓഫിസർ കെ.സിയാവുദ്ദീൻ എന്നിവർ പ്രസംഗിച്ചു.khadi-pardah

ഖാദി പർദയുടെ പ്രത്യേകത:
കറുത്ത നൂലും മറ്റു നിറങ്ങളിലുള്ള നൂലും ഇടകലർത്തി നെയ്തുണ്ടാക്കുന്ന, ചണ നാരിന്റെ നിറത്തിലും മറ്റ് വർണ്ണങ്ങളിലുമുള്ള തുണിയുടെ പേരാണ് മനില. നമ്മുടെ കാലാവസ്ഥയ്ക്ക് യോജ്യമായ കോട്ടൺ തുണിയാണിത്. കൈ കൊണ്ട് നൂറ്റെടുത്ത് കൈ കൊണ്ട് നെയ്തെടുക്കുന്നു. കൈ കൊണ്ട് നെയ്യുന്നതിനാൽ നൂലിഴകളുടെ അടുപ്പത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവുകയും വായു സഞ്ചാരം കൂടുകയും ചെയ്യും. അതിനാൽ ചൂട് അനുഭവപ്പെടില്ല.

District Khadi and Village Industries Office,
Downhill, Malappuram 676 519
Phone-0483-2734807
E-mail- pomlp@kkvib.org

Save

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!