HomeNewsMeetingതൊഴിൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം – കെ.ജി.പി.ടി.എ.ഒ മലപ്പുറം

തൊഴിൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം – കെ.ജി.പി.ടി.എ.ഒ മലപ്പുറം

kgptao-malappuram

തൊഴിൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം – കെ.ജി.പി.ടി.എ.ഒ മലപ്പുറം

ടെക്നിക്കൽ അസിസ്റ്റൻറ് മാരുടെ ജോലി സുരക്ഷ ഉറപ്പാക്കി തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക, വനിതാ ജീവനക്കാർക്ക് പ്രസവാവധി അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ഗ്രാമപഞ്ചായത്തുകളിൽ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ആധുനിക സാങ്കേതിക വിദ്യയുടെയും സദ്ഭരണത്തിന്റെയും പുത്തൻ മുഖച്ഛായ നൽകുന്നതിനും വേണ്ടി ജോലി ചെയ്തുവരുന്ന ടെക്നിക്കൽ അസിസ്റ്റൻറ് മാരുടെ സംഘടനയായ കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻറ് ഓർഗനൈസേഷൻ (സിഐടിയു) മലപ്പുറം ജില്ലാ സമ്മേളനം.
kgptao-malappuram
മലപ്പുറം എൻ.ജി.ഒ യൂണിയൻ ഹാളിൽ വച്ച് ഓഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മണിക്ക് സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അലി മബ്റൂക് പികെ അധ്യക്ഷത വഹിച്ചു. കെ ജി പി ടി എ ഒ സംസ്ഥാന ജനറൽ സെക്രട്ടറി വിജേഷ് കെ പി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ കൃഷ്ണ പ്രദീപ്, സിഐടിയു മലപ്പുറം ഏരിയാ സെക്രട്ടറി ഇ.എൻ ജിതേന്ദ്രൻ, കെ ജി പി ടി എ ഒ ജില്ലാ സെക്രട്ടറി വിപിൻ കെ രാജ്, കെ ജി പി ടി എ ഒ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി എസ് ശ്രീകല, ഷഫീഖ് റഹ്മാൻ എം, ട്രഷറര്‍ മുഹമ്മദ് ജസിം എന്നിവർ പ്രസംഗിച്ചു. ഷഫീഖ് റഹ്മാൻ സ്വാഗതവും തസ്ലിം നന്ദിയും പറഞ്ഞു ഭാരവാഹികൾ സെക്രട്ടറി വിപിൻ കെ രാജ് പ്രസിഡൻറ് അലി മബ്റൂഖ് ട്രഷറർ മുഹമ്മദ് ജസീം വൈസ് പ്രസിഡണ്ടുമാർ അഖിൽ ടി കെ, നൂർജഹാൻ, കൃഷ്ണപ്രഭ ജോ.സെക്രട്ടറിമാർ ഫർസാന, ലബീബ്, സന്ദീപ് എന്നിവരെയും തെരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!