HomeNewsPDSമലപ്പുറം ജില്ലയിൽ മൂന്ന് മാസത്തേക്കുള്ള റേഷന്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു

മലപ്പുറം ജില്ലയിൽ മൂന്ന് മാസത്തേക്കുള്ള റേഷന്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു

kerosene

മലപ്പുറം ജില്ലയിൽ മൂന്ന് മാസത്തേക്കുള്ള റേഷന്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു

മലപ്പുറം: ജില്ലയില്‍ ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തേക്കുള്ള റേഷന്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു. വൈദ്യൂതീകരിക്കാത്ത റേഷന്‍കാര്‍ഡുകള്‍ക്ക് മൂന്നു മാസത്തേയ്ക്ക എട്ട് ലിറ്ററാണ് അനുവദിച്ചിട്ടുള്ളത്. നാല് ലിറ്റര്‍ ഒക്‌ടോബര്‍ മാസത്തിലും നാല് ലിറ്റര്‍ നവംബര്‍ മാസത്തിലും വാങ്ങാം. വൈദ്യുതീകരിച്ച വീടുള്ള എ.എ.വൈ, മുന്‍ഗണന, പൊതുവിഭാഗം സബ്‌സിഡി (മഞ്ഞ, പിങ്ക്, നീല കാര്‍ഡുകള്‍ക്ക്) വിഭാഗത്തിന് മൂന്നു മാസത്തേക്ക് ഒരു ലിറ്ററും, പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തിന്(വെള്ളകാര്‍ഡ്) അര ലിറ്റര്‍ മണ്ണെണ്ണയുമാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ 31 വരെ വിതരണം ഉണ്ടായിരിക്കും. മൂന്നു മാസത്തേക്ക് അനുവദിച്ചിട്ടുള്ള മണ്ണെണ്ണ വിഹിതം ഒരു ബില്ലില്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!