HomeTechnologyതൊട്ടടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലോമീറ്റർ സഹിതം അറിയാൻ കേരളത്തിൽ നിന്നും ഒരു ട്രാവൽ ആപ്പ്

തൊട്ടടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലോമീറ്റർ സഹിതം അറിയാൻ കേരളത്തിൽ നിന്നും ഒരു ട്രാവൽ ആപ്പ്

tripuntold

തൊട്ടടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലോമീറ്റർ സഹിതം അറിയാൻ കേരളത്തിൽ നിന്നും ഒരു ട്രാവൽ ആപ്പ്

നിങ്ങളുടെ അടുത്തുള്ള അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ടൂറിസ്റ്റ് സ്പോട്ടുകള്‍ കിലോമീറ്റര്‍ സഹിതം അറിയാന്‍ കഴിയുന്ന പുതിയ ട്രാവല്‍ ആപ്പ് ആണ് ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്. നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഈ ആപ്പിൾ അപ്ഡേറ്റ് ആവും. മൊബൈലിലെ ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടുകൂടിയാണ് ആപ്പ് പ്രവർത്തിക്കുന്നത്. www.tripuntold.com എന്ന വെബ്സൈറ്റ് വഴിയും പ്ലേ സ്റ്റോറിൽനിന്നും ഡൌൺലോഡ് ചെയ്തും ആപ്പ് ഉപയോഗിക്കാം.
tripuntold
നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ജില്ലയൊ സംസ്ഥാനമോ ഇതിൽ സെർച്ച് ചെയ്താൽ ആ ജില്ലയിലെയൊ സംസ്ഥാനത്തെയൊ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും റേറ്റിങ്ങ് സഹിതം ഇതിൽ കാണാം. ഏതെങ്കുലും ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ് സെർച്ച് ചെയ്യുന്നതെങ്കിൽ അതിന്റെ പൂർണ വിവരങ്ങളോടൊപ്പം അതിന്‌ അടുത്തുള്ള മറ്റു ടൂറിസ്ററ് സ്പോപ്റ്റുകളും കിലോമീറ്റർ സഹിതം അറിയാൻ കഴിയും.
tripuntold
ഓരോരുത്തരുടെയും ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം സ്ഥലങ്ങൾ ഫിൽറ്റർ ചെയ്യുന്നതോടൊപ്പം ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോറസ്റ് തുടങ്ങി ഒരു വിഭാഗം സ്ഥലങ്ങൾ മാത്രം ലിസ്റ്റ് ചെയ്തെടുക്കാനും ആപ്പ് വഴി സാധിക്കും.
tripuntold
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ യാത്ര വിവര ശേഖരണമായി വളർന്നുകൊണ്ടിരിക്കുന്ന ഈ ആപ്പ്ളിക്കേഷനിൽ പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതും സഞ്ചാരികൾ തന്നെയാണ്. ഓരോ സ്ഥലങ്ങൾക്കും ഫോട്ടോ അപ്‌ലോഡ് ചെയ്യുവാനും, യാത്രാവിവരണങ്ങൾ എഴുതുവാനും സംശയങ്ങൾ മറ്റു സഞ്ചാരികളോട് ചോദിച്ചു ഉത്തരം കണ്ടെത്തുനിന്നതിനും ആപ്പ് വഴി സാധിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!