HomeNewsEventsതവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “കതിർ ” സാങ്കേതികവിദ്യാ വാരത്തിന് തുടക്കം കുറിച്ചു

തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “കതിർ ” സാങ്കേതികവിദ്യാ വാരത്തിന് തുടക്കം കുറിച്ചു

തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “കതിർ ” സാങ്കേതികവിദ്യാ വാരത്തിന് തുടക്കം കുറിച്ചു

തവനൂർ: കാർഷിക രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്ന “കതിർ ” സാങ്കേതികവിദ്യാ വാരത്തിന് തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ തുടക്കം കുറിച്ചു. സാങ്കേതികവിദ്യാ വാരം മാർച്ച് നാലിന് സമാപിക്കും. കാർഷിക രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിനായി ഫെബ്രുവരി 28 തിങ്കളാഴ്ച മുതൽ മാർച്ച് നാലുവരെ തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കതിർ 22 സാങ്കേതികവിദ്യാ വാരം നടത്തുന്നത്: കാർഷിക പ്രദർശനം, സാങ്കേതിക സെമിനാറുകൾ, കർഷക ശാസ്ത്രജ്ഞ മുഖാമുഖം എന്നിവയും നടക്കുന്നു.
Ads
നെല്ല്, വാഴ, പച്ചക്കറി എന്നീ വിളകളിലേയും, മൃഗ സംരക്ഷണം, കാർഷിക യന്ത്രവൽക്കരണം കൃത്യതാ കൃഷി എന്നീ മേഖലകളിലെയും നൂതന സാങ്കേതിക വിദ്യകൾ കേന്ദ്രീകരിച്ചുള്ള സെമിനാറുകളും പ്രദർശനവും പരിപാടിയുടെ ആകർഷണങ്ങളായിരിക്കും.എല്ലാദിവസവും പത്തു മണി മുതൽ 5 മണി വരെയാണ് കാർഷിക പ്രദർശനം ഉണ്ടായിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ ഡോ.കെ. ടി.ജലീലിൻ്റെ അദ്ധ്യക്ഷതയിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ നിർവ്വഹിച്ചു.
kathir-tavanur
കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: ആർ. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി.കെ.വി.കെ യിൽ പുതുതായി ആരംഭിച്ച യൂണിറ്റുകളുടെ ഉദ്ഘാടനവും പുതിയ ഉൽപന്നമായ സ്യൂഡൊമോണാസ് ലായനിയുടെ വിതരണോദ്ഘാടനവും പോഷക തോട്ട കിറ്റ് വിതരണവും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!