HomeNewsCrimeFraudവിസ തട്ടിപ്പ്; കൽപകഞ്ചേരി സ്വദേശി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ

വിസ തട്ടിപ്പ്; കൽപകഞ്ചേരി സ്വദേശി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ

visa-fraud-kalpakanchery

വിസ തട്ടിപ്പ്; കൽപകഞ്ചേരി സ്വദേശി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ

വഴിക്കടവ്: വിസ തട്ടിപ്പ് കേസിൽ കൽപകഞ്ചേരി കല്ലിങ്ങൽ ചിറയിൽ അബ്ദുൽ റസാഖ് എന്ന ബാവ (58) യെ പട്ടാമ്പിയിൽ മറ്റൊരു വിലാസത്തിൽ രണ്ടാം ഭാര്യയോടൊപ്പം ഒളിവിൽ കഴിയവേ വഴിക്കടവ് ഇൻസ്‌പെക്ടർ കെ. രാജീവ്‌ കുമാർ അറസ്റ്റ് ചെയ്തത്. 2006 ൽ വഴിക്കടവിലെ തണ്ണിക്കടവ്, മുരിങ്ങമുണ്ട എന്നി പ്രദേശങ്ങളിലെ അഞ്ചോളം പേരിൽനിന്നും കുവൈറ്റിലേക്ക് വിസ തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പലതവണകളായി അഞ്ചു ലക്ഷം രൂപ കൈപറ്റുകയായിരുന്നു. വിസ നല്‍കുകയോ പണം മടക്കി നല്‍കുകയോ ചെയ്യാതെ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യ പ്പെട്ടപ്പോഴാണ് വഴിക്കടവ് പൊലിസിൽ പരാതി നൽകിയത്. പരാതിയിൽ വഴിക്കടവ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു റസാഖ്നെ അറസ്റ്റ് ചെയ്തു നിലമ്പൂർ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. മഞ്ചേരി ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. നിലമ്പൂർ കോടതിയിൽ കേസിന് ഹാജരാകാതെ ആയതോട് കൂടി പ്രതിയെ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് മലപ്പുറം ജില്ലാ പൊലിസ് മേധവി എസ്. സുജിത് ദാസ് ഐ.പി.എസ് ന്റെ നിർദേശപ്രകാരം നിലമ്പൂർ ഡി.വൈ.എസ്.പി കെ.കെ അബ്ദുൽ ഷെരിഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്തവെ വഴിക്കടവ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ കെ. രാജീവ്‌ കുമാർ പ്രതിയെ മലപ്പുറം ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോട് കൂടി പട്ടാമ്പിയിൽ നിന്നും അറസ്റ്റ് ചെയ്തത്. എസ്.ഐ പി.ജെ സിബിച്ചൻ, എസ്.സി.പി.ഒ സുനു നൈനാൻ, സി.പി.ഒ റിയാസ് ചീനി, ഉണ്ണികൃഷ്ണൻ കൈപ്പിനി, എസ്. പ്രശാന്ത് കുമാർ എന്നിവരാണ് പ്രത്യേകഅന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!