കടുങ്ങാത്തുകുണ്ടിൽ കളഞ്ഞുകിട്ടിയ പണം വിദ്യാർഥി ഉടമയ്ക്ക് തിരിച്ചു നൽകി
കല്പകഞ്ചേരി: കളഞ്ഞുകിട്ടിയ പണവും വിലപിടിപ്പുള്ള രേഖകളുമടങ്ങുന്ന പേഴ്സ് വിദ്യാർഥി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കല്പകഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും കന്മനം സ്വദേശിയുമായ ചങ്ങണക്കാട്ടിൽ മുഹമ്മദ് ഷുഹൈബിനാണ് കടുങ്ങാത്തുകുണ്ടിൽനിന്ന് പേഴ്സ് കിട്ടിയത്.
പേഴ്സിൽനിന്ന് കിട്ടിയ ഫോൺ നമ്പറിൽ ഉടമ ഷൊർണൂർ സ്വദേശി സന്തോഷ് കുമാറിനെ പോലീസ് വിവരമറിയിച്ചു. എ.ടി.എം. കാർഡും പണവും മറ്റു രേഖകളുമടങ്ങുന്ന പേഴ്സ് പോലീസ് സാന്നിധ്യത്തിൽ മുഹമ്മദ് ഷുഹൈബ് ഉടമയ്ക്ക് കൈമാറി.