ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ വളാഞ്ചേരി ചാപ്റ്റര്‍ ഡയാലിസിസ് സെന്ററിന് ധനസഹായം നല്‍കി

വളാഞ്ചേരി: പുതുവര്‍ഷദിനത്തില്‍ വളാഞ്ചേരി നിസാര്‍ ആസ്പത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ശിഹാബ്തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനുള്ള ധനസഹായം ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ വളാഞ്ചേരി ചാപ്റ്റര്‍ വിതരണംചെയ്തു.
ഡയാലിസിസ് കേന്ദ്രത്തിന് ജെ.സി.ഐയുടെ കൈത്താങ്ങ് എന്നപേരില്‍ അറുപതിനായിരം രൂപയുടെ ചെക്ക് ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റ് വേണുഗോപാലില്‍നിന്ന് അഷറഫ് അമ്പലത്തിങ്ങല്‍ ഏറ്റുവാങ്ങി. ഡോ. എന്‍.എം. മുജീബ് റഹ്മാന്‍, ജെ.സി.ഐ. വളാഞ്ചേരി ചാപ്റ്റര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വോള്‍ഗ ഹാളില്‍ നടന്ന പന്ത്രണ്ടാമത് ജെ.സി.ഐ. ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിലാണ് ഡയാലിസിസ് കേന്ദ്രത്തിനുള്ള ചെക്ക് കൈമാറിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									