HomeNewsEventsCelebrationതവനൂർ സെൻട്രൽ ജയിലിൽ ജയിൽ ദിനാഘോഷം സംഘടിപ്പിച്ചു

തവനൂർ സെൻട്രൽ ജയിലിൽ ജയിൽ ദിനാഘോഷം സംഘടിപ്പിച്ചു

jail-day-tavanur-2022

തവനൂർ സെൻട്രൽ ജയിലിൽ ജയിൽ ദിനാഘോഷം സംഘടിപ്പിച്ചു

തവനൂർ: സ്വാതന്ത്ര്യാനന്തരം നിലവിൽ വന്ന കേരളത്തിലെ ആദ്യ സെൻട്രൽ ജയിലായ തവനൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ആദ്യത്തെ ജയിൽ ദിനാഘോഷം ഉത്സവ്-2022 ഡിസംബർ 12ന് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.ആർ ദിനേഷ്‌ ഉദ്ഘാടനം ചെയ്തു. റീജിയണൽ വെൽഫയർ ഓഫീസർ മുകേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകളർപ്പിച്ച് ജില്ലാ പ്രൊബേഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, സൈനബ എൻ.ടി (സുപ്രണ്ട് മഹിള മന്ദിരം), സതി കെ സുപ്രണ്ട് ചിൽഡ്രൻസ് ഹോം തവനൂർ, ഫാദർ സായ് പാറൻകുളങ്ങര, അബ്ദുൾ ജലീൽ കെ.ജെ.ഇ.ഒ.എ, ഗോപകുമാർ കെ.ജെ.എസ്.ഒ.എ, പ്രിസൺ കോർഡിനേറ്റർ പ്രസൂഭൻ, ഷറഫുദ്ധീൻ ട്രോമാ കെയർ യൂണിറ്റ് മലപ്പുറം, എന്നിവർ സംസാരിച്ചു. തുടർന്ന് തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ബൈജു കെ വി, സുപ്രണ്ട് ഇൻചാർജ് സ്വാഗതവും വെൽഫെയർ ഓഫീസർ ബിബിൻ നന്ദിയും പറഞ്ഞു. തുടർച്ചയായി നാല് ദിവസം നീണ്ട് നിൽക്കുന്ന ജയിൽ ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഡിസംബർ 15ന് തവനൂർ നിയോജക മണ്ഡലം എം.എൽ.എ ഡോ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!