HomeNewsDevelopmentsഎം.എൽ.എയുടെ ശുപാർശ; വളാഞ്ചേരി നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഐസൊലേഷൻ കെട്ടിടം നിർമ്മിക്കും

എം.എൽ.എയുടെ ശുപാർശ; വളാഞ്ചേരി നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഐസൊലേഷൻ കെട്ടിടം നിർമ്മിക്കും

mla-valanchery-phc-isolation-center

എം.എൽ.എയുടെ ശുപാർശ; വളാഞ്ചേരി നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഐസൊലേഷൻ കെട്ടിടം നിർമ്മിക്കും

വളാഞ്ചേരി : വളാഞ്ചേരി നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഐസൊലേഷൻ കെട്ടിടം നിർമ്മിക്കും. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശുപാർശ ചെയ്തത് പ്രകാരമാണ് പുതിയ ഐസൊലേഷൻ കെട്ടിടം നിർമ്മിക്കുന്നത്. എം.എൽ.എയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥല പരിശോധന നടത്തി. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് വിഹിതവും കിഫ്ബിയും ചേർന്ന് 1.75 കോടി ചെലവിലാണ് പുതിയ പ്രി കാസ്റ്റ് കെട്ടിടം നിർമ്മിക്കുന്നത്. 10 ബെഡുകളോട് കൂടിയ കെട്ടിടത്തിൽ ഡോക്ടേഴ്സ് റൂം, നഴ്സിംഗ് സ്‌റ്റേഷൻ, സ്റ്റാഫ് റൂം, എമർജൻസി പ്രൊസീജിയർ റൂം, ജനറേറ്റർ, വാട്ടർ ടാങ്ക്, ടോയ്ലറ്റുകൾ, സെൻട്രലൈസ്‌ഡ് ഓക്സിജൻ സംവിധാനം തുടങ്ങിയവയാണ് ഐസൊലേഷൻ കെട്ടിടത്തിൽ ഒരുക്കുന്നത്.
mla-valanchery-phc-isolation-center
15 മീറ്റർ വീതിയിലും 35 മീറ്റർ നീളത്തിലുമാണ് കെട്ടിടം നിർമ്മിക്കുക. 4 മാസം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ , വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്,സലാം വളാഞ്ചേരി, ഡോ.സൽവ, ഡോ. അനുപമ, മലപ്പുറം എൻ.എച്ച്.എം എഞ്ചിനീയർ നൗഫൽ ടി, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ് ടെക്നിക്കൽ അസിസ്റ്റന്റുമാരായ ആകാശ്, അജിത്ത്, മുനിസിപ്പൽ എഞ്ചിനീയർ ലക്ഷ്മി,
എന്നിവർ സ്ഥല പരിശോധനക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!