HomeNewsEnvironmentalപൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ഇനി ഹരിത വിദ്യാലയം

പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ഇനി ഹരിത വിദ്യാലയം

green-campus-irshss

പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ഇനി ഹരിത വിദ്യാലയം

എടയൂർ: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ഇനി മുതൽ പ്ലസ്റ്റിക് രഹിത ഹരിത വിദ്യാലയം. ഹരിത ക്യാമ്പസ് പ്രഖ്യാപനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ നിർവഹിച്ചു. ഇറ ഫാം മാനേജർ അബ്ദുൽ ഗഫൂർ ഹരിത സേനയുടെ പ്രഖ്യാപനം നിർവ്വഹിച്ചു.
സബ് ജില്ലാ, ജില്ലാ കലാ, കായിക, ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവർക്കുള്ള സമ്മാന വിതരണോദ്ഘാടനം ട്രസ്റ്റ് ചെയർമാൻ വി.കെ അലി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് സി സൈഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻ കാമ്പസ് പ്രസിഡന്റ് കെ.എം ഹസീന സ്വാഗതം പറഞ്ഞു. സ്കൂൾ ഡയറക്ടർ പി ഹാരിസ് ബാബു ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ ഇ.ടി മുഹമ്മദ്‌ നബീൽ ആശംസകൾ നേർന്നു. ട്രസ്റ്റ് സെക്രട്ടറി വി.എം.എം ഷരീഫ് കോക്കൂർ മികച്ച കർഷകനെ ആദരിച്ചു. നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് മുഹമ്മദ് കുട്ടി എന്ന ബാവാക്കയ്ക്കുള്ള ഉപഹാരം ഗ്രീൻ കാമ്പസ് പ്രസിഡൻറ് കെ.എം ഹസീന നിർവഹിച്ചു.
green-campus-irshss
സബ്ജില്ലാ, ജില്ലാ പ്രവൃത്തി പരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികളെ പരിശീലിപ്പിച്ച വഹീദ ടീച്ചർക്കുള്ള ഉപഹാരം ട്രസ്റ്റ് മെമ്പർ യു. കെ മൊയ്തീൻ കുട്ടി സമ്മാനിച്ചു. ഗ്രീൻ കാമ്പസ് പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ഹെഡ്മാസ്റ്റർ മുഹമ്മദ് അബ്ദുൽ മജീദ് ചൊല്ലിക്കൊടുത്തു. ഈ മാസം 11 മുതൽ 23 വരെ നടക്കുന്ന ലൈബ്രററി ശാക്തീകരണ കാമ്പയിൻ പ്രഖ്യാപനം പ്രിൻസിപ്പാൾ വി ഹിഷാം നിർവഹിച്ചു. കാമ്പയിനോടനുബന്ധിച്ച് ഹയർസെക്കണ്ടറി വിദ്യാർത്ഥിനി ബീന ആദ്യമായി ബുക്ക് ലൈബ്രറ്റിയിലേക്ക് സമ്മാനിക്കുകയും ലൈബ്രേറിയൻ കെ സുബൈർ അതേറ്റുവാങ്ങുകയും ചെയ്തു.
ട്രസ്റ്റ് വൈസ് ചെയർമാൻ ടി.ടി അബ്ദുൽ ജബ്ബാർ, ജോയിന്റ് സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ, എക്സിക്യുട്ടീവ് മെമ്പർമാരായ യു. മുഹമ്മദലി, പി.ഹസൻ മാസ്റ്റർ, പി.ടി.എ ഭാരവാഹികളായ അബ്ദുറഹ്മാൻ നടക്കാവിൽ, ബഷീർ കലമ്പൻ, റജീന ഇരിമ്പിളിയം, പി.ടി.എ എക്സിക്യുട്ടീവ് മെമ്പർ മാരായ അബ്ദുൽ ഗഫൂർ പാലാറ, അബ്ദുൽ അസീസ്, അലവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും സമ്മാനം വിതരണം നിർവ്വഹിക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!