HomeNewsProtestകേന്ദ്ര ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ വളാഞ്ചേരിയിൽ സിനിമ പ്രദർശനവുമായി യുവകലാസാഹിതിയും ഇപ്റ്റയും

കേന്ദ്ര ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ വളാഞ്ചേരിയിൽ സിനിമ പ്രദർശനവുമായി യുവകലാസാഹിതിയും ഇപ്റ്റയും

ipta-yuvakalasahiti

കേന്ദ്ര ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ വളാഞ്ചേരിയിൽ സിനിമ പ്രദർശനവുമായി യുവകലാസാഹിതിയും ഇപ്റ്റയും

വളാഞ്ചേരി: കലാസാംസ്കാരിക സംഘടനകളായ യുവകലാസാഹിതിയുടെയും, ഇപ്റ്റയുടെയും ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ സാംസ്കാരിക പ്രക്ഷോഭം നടത്തി. ഫാസിസത്തിനെതിരെ രണ്ട് കളികൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൗരത്വ നിയമം നടപ്പിലാക്കുന്നതടക്കമുള്ള രാജ്യത്തെ കേന്ദ്ര ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. തിങ്കളാഴ്ച്ച നടന്ന പ്രക്ഷോഭം യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി AP അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫാസിസത്തിനെതിരെ 2 സിനിമകൾ പ്രദർശിപ്പിച്ചു. ആർട്ടിക്കിൾ 15, ഹാമിദ് തുടങ്ങിയ സിനിമകളാണ് പ്രദർശിപ്പിച്ചത്. പ്രതിഷേധ പാട്ടും, വരയും, ഒപ്പുശേഖരണവും പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്നു. പി. കെ വിജേഷ്, ഷിജിത്ത് പങ്കജം, അനൂപ് മാവണ്ടിയൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഷ്‌റഫ്‌ അലി കാളിയത്ത്, പി. ജയപ്രകാശ്,സുരേഷ് വലിയകുന്ന്, നാസർ, വിജി റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!