HomeNewsLaw & Orderകോട്ടക്കൽ സ്വദേശിയായ 13 കാരിയെ വഴിലിറക്കിവിട്ട സംഭവം; ബസ് ജീവനകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കോട്ടക്കൽ സ്വദേശിയായ 13 കാരിയെ വഴിലിറക്കിവിട്ട സംഭവം; ബസ് ജീവനകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

law-order

കോട്ടക്കൽ സ്വദേശിയായ 13 കാരിയെ വഴിലിറക്കിവിട്ട സംഭവം; ബസ് ജീവനകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തൃശൂർ: 13 വയസ്സുകാരിയെ ബാഗുകളടക്കം സ്വകാര്യ ബസിൽ നിന്നു ഇറക്കിവിട്ട് സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. തൃശൂർ ജില്ലാ പൊലീസ് മേധാവിയും ആർടിഒയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. റിപ്പോർട്ടുകൾ കിട്ടിയ ശേഷം തൃശൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

എറണാകുളം – കോഴിക്കോട് റൂട്ടിലോടുന്ന മൈത്രി ബസിൽനിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പെൺകുട്ടിയെ ഗുരുവായൂർ നഗരസഭ ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള റോഡിൽ ഇറക്കിവിട്ടത്. പെൺകുട്ടിയും മാതാപിതാക്കളും ഇളയ 2 സഹോദരങ്ങളുമായി ഇടപ്പള്ളിയിൽനിന്നാണ് ബസ്സിൽ കയറിയത്. കോട്ടയ്ക്കലിലേക്കായിരുന്നു യാത്ര. ബസ്‌ ഗുരുവായൂർ നഗരസഭ സ്റ്റാൻഡിലെത്തിയപ്പോൾ മാതാപിതാക്കൾ ഇളയ 2 കുട്ടികളുമായി പ്രാഥമികാവശ്യങ്ങൾക്കായി ഇറങ്ങി.
law-order
ഇവർ മടങ്ങിവരുന്നതിനു മുൻപ് ബസ് പുറപ്പെടുകയായിരുന്നു. ഇതോടെ പെൺകുട്ടി ബഹളംവച്ച് മാതാപിതാക്കൾ വരാനുണ്ടെന്ന് പറഞ്ഞു. ഇതിനിടെ സ്റ്റാൻഡിൽ നിന്നിറങ്ങി ബസ് കുറച്ചുദൂരം പിന്നിട്ടിരുന്നു. ബാഗുകളടക്കം കുട്ടിയെ റോഡുവക്കിൽ ഇറക്കിവിട്ട് ബസ് പോയി. സ്റ്റാൻഡിൽ തിരിച്ചെത്തിയ പെൺകുട്ടി മാതാപിതാക്കളെ കണ്ടെത്തി. ടെംപിൾ പൊലീസ് സ്റ്റേഷനിലെത്തി മാതാവ് കോട്ടയ്ക്കൽ ചെനയ്ക്കൽ തുറയ്ക്കൽ ഉമ്മു സൽമ പരാതി നൽകി. പൊലീസ് അന്വേഷിച്ചപ്പോൾ ബസ് കുന്നംകുളം കഴിഞ്ഞിരുന്നു.
Ads
കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കാനുള്ള സന്മനസ് കണ്ടക്ടർ കാണിച്ചില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. അപ്രകാരം ചെയ്തിരുന്നെങ്കിൽ സ്റ്റേഷനിലെ ജുവനൈൽ പൊലീസ് ഓഫിസർക്കു കുട്ടിയെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാമായിരുന്നു. ബസ് ജീവനക്കാരുടെ നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!