നഴ്സ് അമീനയുടെ മരണം; വീട്ടുകാരുടെ മൊഴിയെടുത്തു അന്വേഷണ സംഘം
കുറ്റിപ്പുറം : നഴ്സ് അമീനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അമീനയുടെ വീട്ടുകാരുടെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡിവൈഎസ്‌പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഉച്ചയോടെയാണ് അമീനയുടെ കോതമംഗലത്തിനടുത്ത പല്ലാരിമംഗലത്തെ വീട്ടിലെത്തി മൊഴിയെടുത്തത്. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമീനയുടെ കുടുംബം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിജിപി, മലപ്പുറം എസ്‌പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here