HomeNewsImpactഇടപെടലുകൾ ലക്ഷ്യം കണ്ടു; ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി

ഇടപെടലുകൾ ലക്ഷ്യം കണ്ടു; ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി

irimbiliyam-village

ഇടപെടലുകൾ ലക്ഷ്യം കണ്ടു; ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി

വളാഞ്ചേരി: ജനപ്രതിനിധികളുടെ ഇടപെടലിൽ ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി. വളാഞ്ചേരി ഓൺലൈനും ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വില്ലേജ് ഓഫിസർ അടക്കമുള്ളവർ മാസങ്ങളായി ഇവിടെയില്ലെന്നു വാർത്ത പരാതിയായതോടെയാണ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടവർ സജീവമായത്.
bright-academy
വില്ലേജ് ഓഫിസർ അടക്കം 4 പേർ കഴിഞ്ഞദിവസം ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു. 5 പേർ വേണ്ടിടത്ത് 4 പേരെങ്കിലും ഉണ്ടെന്ന ആശ്വാസത്തിലാണ് ജനം. പ്രളയബാധിത വില്ലേജ് ആയതിനാൽ ഒട്ടേറെ രേഖകൾ തയ്യാറാക്കുന്നതിനു നൂറുകണക്കിനാളുകൾ നിത്യേന ഇവിടെ എത്തുന്നുണ്ട്.
abid hussain thangal
കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഉമ്മുകുൽസുവും, വില്ലേജ് ഓഫിസിലെ അനാഥാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!