HomeNewsCrimeTheftഅന്തർ ജില്ലാ മോഷ്ടാവ് കാർലോസ് അനിൽകുമാർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ

അന്തർ ജില്ലാ മോഷ്ടാവ് കാർലോസ് അനിൽകുമാർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ

CARLOS-ANILKUMAR

അന്തർ ജില്ലാ മോഷ്ടാവ് കാർലോസ് അനിൽകുമാർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ

വളാഞ്ചേരി: വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മലപ്പുറം മഞ്ചേരി സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ്(60) വളാഞ്ചേരി പോലീസിന്റെ പിടിയിലായി. ഓണ ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരാണ് ഈ മോഷ്ടാവ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും അന്ന് കളവ് ചെയ്തു കൊണ്ടുപോയി. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശാനുസരണംതിരൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്റെ സഹായത്തോടെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
CARLOS-ANILKUMAR
സിസിടിവിയിൽ ലഭിച്ച അവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് ഇയാളിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഷൊർണൂരിൽ നിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി,ഷൊർണുർ ചങ്ങരംകുളം എന്നിവിടങ്ങളിൽ 10 ദിവസം മുമ്പ് മാത്രം ഒറ്റപ്പാലം ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി മോഷണങ്ങൾ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് മുമ്പ് പെരിന്തൽമണ്ണ, നിലമ്പൂർ, പട്ടാമ്പി ഒറ്റപ്പാലം,ആലത്തൂർ ഹേമാംബിക നഗർ, കോഴിക്കോട്, നല്ലളം, എന്നീ പോലീസ് സ്റ്റേഷനുകളിൽ കളവ് കേസുകൾ ഉണ്ടായിരുന്നു. ഇയാളെ പിടികൂടിയ പോലീസ് സംഘത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ കെ ജെ ജിനേഷ്, സബ് ഇൻസ്പെക്ടർ സോമസുന്ദരൻ, എ എസ് ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവരും ഉണ്ടായിരുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!