HomeNewsEventsസ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്നേഹ സംഗമമൊരുക്കി ഇൻസ്പയർ യൂത്ത് ഫൗണ്ടേഷനും പൈങ്കണ്ണൂർ കിക്കാത്തലോൺ സോക്കർ സിറ്റിയും

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്നേഹ സംഗമമൊരുക്കി ഇൻസ്പയർ യൂത്ത് ഫൗണ്ടേഷനും പൈങ്കണ്ണൂർ കിക്കാത്തലോൺ സോക്കർ സിറ്റിയും

differently-abled-reunion-painkannur

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്നേഹ സംഗമമൊരുക്കി ഇൻസ്പയർ യൂത്ത് ഫൗണ്ടേഷനും പൈങ്കണ്ണൂർ കിക്കാത്തലോൺ സോക്കർ സിറ്റിയും

വളാഞ്ചേരി: പ്രദേശത്തെ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായി ഇൻസ്പയർ യൂത്ത് ഫൌണ്ടേഷനും കിക്കാത്തലോൺ സോക്കർ സിറ്റിയും സംയുക്തമായി സംഘടിപിച്ച “ഒപ്പം” സ്നേഹ സംഗമം എന്ന പരിപാടി ഞായറാഴ്ച പൈങ്കണ്ണൂർ കിക്കാത്തലോൺ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് നടന്നു. പരിസരപ്രദേശത്തെ ഭിന്ന ശേഷിക്കാരായ ഇരുപതോളം കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയുള്ള പരിശീലനങ്ങർ നൽകുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ധേശം. ഇഖ്ബാൽ നീറ്റുകാട്ടിൽ, അഷ്കർ പൂക്കാട്ടിരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനങ്ങൾ നടക്കുന്നത്. ഡോ ഹാരിസ്, ഡോ ഷഫീഖ്, അഷറഫലി മണ്ണാരത്തൊടി, ഷാജഹാൻ താജ്, ശബാബ് വക്കരത്ത്, എ.കെ.പി ജലീൽ, ഹാഷിം ജമാൻ, അജ്മൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!