HomeNewsInaugurationനവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ഉദ്ഘാടനം 26-ന്

നവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ഉദ്ഘാടനം 26-ന്

kuttippuram-railway-renovation

നവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ഉദ്ഘാടനം 26-ന്

കുറ്റിപ്പുറം : അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷന്റെ ഉദ്ഘാടനം 26-ന് നടക്കുമെന്നിരിക്കേ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി രാപകലില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. അമൃത് ഭാരത് പദ്ധതിപ്രകാരം നവീകരിച്ച എല്ലാ റെയിൽവേ സ്റ്റേഷനുകളുടേയും ഉദ്ഘാടഉച്ചയ്ക്ക് 12-മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയാണ് നിർവഹിക്കുന്നത്. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരം 85 ശതമാനം പ്രവർത്തികളാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ബാക്കി നിർമാണ പ്രവർത്തനങ്ങൾ 26-ന് മുൻപായി തീർക്കേണ്ടതുണ്ട്.
kuttippuram-railway-renovation
റെയിൽവെ സ്റ്റേഷൻ കെട്ടിടത്തിന്റെ പുനരുദ്ധാരണം, യാത്രക്കാർക്ക് ആവശ്യമായ വിവിധ സൗകര്യങ്ങൾ വർധിപ്പിക്കൽ, വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം വർധിപ്പിക്കൽ, കുടിവെള്ളം, വെളിച്ചം തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് പദ്ധതിവഴി നടപ്പാക്കുന്നത്. അനുബന്ധ വികസനപ്രവർത്തനങ്ങൾ പലതും ഇനിയും നടത്തേണ്ടതുണ്ട്. റെയിൽവേസ്റ്റേഷന്റെ വികസനപ്രവർത്തനങ്ങൾ പൂർണമാകണമെങ്കിൽ ഇനിയും രണ്ട് വർഷത്തെ സമയംകൂടി ആവശ്യമായി വരുമെന്നാണ് സൂചന. ഏഴ് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ഇതുകൂടാതെ പ്ലാറ്റ്ഫോമിൽ പുതുതായി ഷെൽട്ടറുകൾ സ്ഥാപിക്കാൻ മൂന്ന് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!