HomeNewsCrimeFinancial crimesകാർഗോയിൽ സ്വർണക്കടത്ത്: കുറ്റിപ്പുറം സ്വദേശി കസ്റ്റഡിയിൽ

കാർഗോയിൽ സ്വർണക്കടത്ത്: കുറ്റിപ്പുറം സ്വദേശി കസ്റ്റഡിയിൽ

cofeposa-kuttippuram

കാർഗോയിൽ സ്വർണക്കടത്ത്: കുറ്റിപ്പുറം സ്വദേശി കസ്റ്റഡിയിൽ

കുറ്റിപ്പുറം: ഗൾഫിൽനിന്ന് കാർഗോവഴി അയച്ച റെഫ്രിജറേറ്റിൽ സ്വർണം കടത്തിയ കേസിലെ പ്രതിയെ കോഫേപോസ നിയമപ്രകാരം കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം അത്താണി കോറോത്ത് മുഹമ്മദാലി(56)യെയാണ് സി.ഐ. ശശീന്ദ്രൻ മേലേയിൽ കസ്റ്റഡിയിലെടുത്തത്. ഇയാളും കൂട്ടാളികളും ചേർന്ന് കാർഗോ വഴി അയച്ച റെഫ്രിജറേറ്ററിനകത്തുനിന്ന്‌ 14.5 കിലോ സ്വർണം ഏതാനും മാസങ്ങൾക്കുമുൻപ്‌ കൊച്ചിയിൽവെച്ച് കസ്റ്റംസ് പിടികൂടിയിരുന്നു. ഗൾഫിൽനിന്ന്‌ കാർഗോവഴി അയക്കുന്ന സാധനങ്ങൾ വഴിയാണ് സ്വർണം കടത്തിയിരുന്നതെന്ന വിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഇവരുടെ വീടുകളിലും മറ്റും നടത്തിയ പരിശോധനയിൽ മുൻപും കള്ളക്കടത്ത് നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് മുഹമ്മദാലിയെ പിടികൂടാൻ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് കുറ്റിപ്പുറം പോലീസിന് നിർദേശം നൽകുകയായിരുന്നു.
cofeposa-kuttippuram
മുഹമ്മദാലിയെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം ജയിൽ സൂപ്രണ്ട് മുൻപാകെ ഹാജരാക്കി. ഇയാളുടെ ബന്ധുക്കളും കൂട്ടാളികളുമായ രണ്ടുപേരെ കഴിഞ്ഞദിവസം എറണാകുളം ജില്ലയിൽനിന്ന് ഇതേകേസിൽ പിടികൂടി കരുതൽ തടങ്കലിലാക്കിയിരുന്നു. നേരത്തേ വിദേശസാധനങ്ങളുടെ കച്ചവടവും ഡ്യൂട്ടി ഫ്രീ ഷോപ്പും നടത്തിയിരുന്ന മുഹമ്മദാലിയുടെ വീട്ടിൽ ഇടയ്ക്കിടെ റെഫ്രിജറേറ്ററും എ.സി.യുമുൾപ്പെടെയുള്ള കാർഗോ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!