HomeNewsCrimeതൊളിക്കോട് പീഡനം: മുൻ ഇമാമും സഹായിയും റിമാൻഡിൽ

തൊളിക്കോട് പീഡനം: മുൻ ഇമാമും സഹായിയും റിമാൻഡിൽ

shafiq-al-qassimi

തൊളിക്കോട് പീഡനം: മുൻ ഇമാമും സഹായിയും റിമാൻഡിൽ

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് പിടിയിലായ തൊളിക്കോട് ജമാഅത്ത് മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി (37), സഹായി പെരുമ്പാവൂർ സ്വദേശിയും ബന്ധുവുമായ ഫാസിൽ (38) എന്നിവരെ നെടുമങ്ങാട് കോടതി നാലുദിവസത്തേക്ക് റിമാൻഡ് ചെയ്തു .
cuff
സംഭവത്തിനു ശേഷം വേഷം മാറി പതിനാറോളം സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ മധുര കളവാസൽ ക്ഷേത്രത്തിനു സമീപത്തെ അർച്ചന ലോഡ്ജിൽ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയതെന്ന് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി.അശോകൻ പറഞ്ഞു. വിശാഖപട്ടണം, ഊട്ടി, കോയമ്പത്തൂർ ,വിജയവാ‌ഡ എന്നീ സ്ഥലങ്ങളിൽ തലമുടിയും താടിയും വെട്ടി ടീ ഷർട്ടും ജീൻസും ധരിച്ച് ആരും ശ്രദ്ധിക്കാത്ത രീതിയിലായിരുന്നു ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നത്.
shafiq-al-qassimi
ഫെബ്രുവരി രണ്ടിന് സ്കൂൾ വിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്നോവ കാറിൽ പേപ്പാറയിൽ എത്തിച്ച് പീഡിപ്പിച്ചത് വിവാദമായതോടെ ഷെഫീഖ് നാടുവിടുകയായിരുന്നു. മൊബൈൽ നമ്പർ പിന്തുടർന്നപ്പോൾ ആദ്യം ഊട്ടിയിലാണെന്ന വിവരമാണ് കിട്ടിയത്. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപ് കടന്നു. മധുരയിൽ ഉണ്ടെന്നറിഞ്ഞ് എത്തിയെങ്കിലും പിടികൂടാനായില്ല . ബന്ധുവായ പെരുമ്പാവൂർ സ്വദേശി നൗഷാദിന്റെ അറസ്റ്റോടെയാണ് വഴി തുറന്നത്. ഷാഡോ പൊലീസ് രണ്ടാമത്തെ പ്രാവശ്യം മധുരയിലെത്തിയപ്പോഴാണ് ഷെഫീഖ് വാടകയ്ക്കെടുത്ത വെള്ള സെലേറിയോ കാർ ലോഡ്ജിനു മുന്നിൽ കണ്ടത്. വിവരമറിഞ്ഞയുടൻ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി.അശോകൻ എന്നിവരുൾപ്പെട്ട അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു . ഇയാൾ കുറ്റം സമ്മതിച്ചതായി എസ്.പി അശോകൻ പറഞ്ഞു.
hand-cuff
ഇരയുടെ പേര് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഓഡിയോ ക്ലിപ് ഇട്ടതിനും ഷെഫീഖിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ ഒളിപ്പിച്ചുവെന്നതാണ് ഫാസിലിനെതിരെയുള്ള കേസ്. ഷെഫീഖിനെ ഒളിപ്പിച്ചിരുന്ന സഹോദരീഭർത്താവ് പെരുമ്പാവൂർ സ്വദേശി അൽ അമീനെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഷഫീക്ക്, റാഫി എന്നിവരുൾപ്പെടെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റു പേരുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രതികളാണെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും എസ്.പി പറഞ്ഞു. ഷാഡോ പൊലീസ് ഉൾപ്പെടെ പന്ത്രണ്ട് ടീമായി പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!