HomeNewsCrimeNames of illegibles and outsiders included in Indira Awaas Yojana list at irimbiliyam panchayat: Ombudsman ordered probe

Names of illegibles and outsiders included in Indira Awaas Yojana list at irimbiliyam panchayat: Ombudsman ordered probe

Names of illegibles and outsiders included in Indira Awaas Yojana list at irimbiliyam panchayat: Ombudsman ordered probe

ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വെണ്ടല്ലൂരില്‍ ഐ.എ.വൈ പദ്ധതി പ്രകാരം വീടുകള്‍ക്കുള്ള ഉപഭോക്തൃ പട്ടികയില്‍ അര്‍ഹരെ തഴയുകയും അനര്‍ഹരെ വ്യക്തിതാല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരുകിക്കയറ്റുകയും കൂടാതെ പഞ്ചായത്തില്‍ പോലും താമസമില്ലാത്തവരുടെ പേരുകള്‍ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ജാനകി പരാതിപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, വാര്‍ഡ്‌മെമ്പര്‍ എന്നിവര്‍ക്കെതിരെയാണ് നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എന്‍. കൃഷ്ണന്‍ ഉത്തരവിറക്കിയത്. പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. തകര ഷീറ്റുകൊണ്ട് മറച്ച് പോളിത്തീന്‍ കവറുകൊണ്ട് മൂടിയ മേല്‍ക്കൂരയുള്ള കൂടപ്പുരയിലാണ് ജാനകിയും മൂര്‍ത്തിയും അവരുടെ നാലും രണ്ടും വയസുള്ള കുട്ടികളും കഴിയുന്നത്.  ഐ.എ.വൈ പദ്ധതിപ്രകാരം വീട് നല്‍കുന്നവരുടെ കൂട്ടത്തില്‍ പഞ്ചായത്തില്‍ സ്ഥിരതാമസമില്ലാത്തവരുടെ മേല്‍വിലാസമെഴുതിയും ഗുണഭോക്താക്കള്‍ക്ക് മാര്‍ക്ക് നല്‍കാതെയും ലിസ്റ്റുണ്ടാക്കി ഗ്രാമസഭയെ അവഹേളിച്ചവര്‍ക്കെതിരെ കേരള സ്‌റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സെക്രട്ടറി ബാവ കാളിയത്ത് പറഞ്ഞു.

 

Summary: Ombudsman ordered probe on a complaint that the illegible and outsiders are being included in the Indira Awaas Yojana project


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!