HomeNewsEventsഅതിജീവനത്തിന്റെ പെണ്ണൊരുമയുമായി ഹോപ്പ് 2020

അതിജീവനത്തിന്റെ പെണ്ണൊരുമയുമായി ഹോപ്പ് 2020

hope-2020

അതിജീവനത്തിന്റെ പെണ്ണൊരുമയുമായി ഹോപ്പ് 2020

വളാഞ്ചേരി: കോട്ടയ്ക്കൽ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് അലയൻസ് ഫോർ മിഷൻ വളാഞ്ചേരിയിൽ സ്തനാർബുദ പരിശോധനാക്യാമ്പും തൊഴിൽപരിശീലനം നേടിയ സ്ത്രീകളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. അതിജീവനത്തിന്റെ പൊണ്ണൊരുമ-ഹോപ്പ് 2020 എന്ന തലക്കെട്ടിൽനടന്ന ക്യാമ്പ് വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ ഉദ്ഘാടനംചെയ്തു. സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എൻ.എ. എം.കെ. ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്‌കുട്ടി സ്കിൽമീറ്റ് ഉദ്ഘാടനംചെയ്തു. എം.എസ്. നീത, കിഷോർകുമാർ സുദർശൻ, മണികണ്ഠൻ, ഡോ. രാജേഷ് രാജൻ, ഡോ. എൻ. മുഹമ്മദാലി, പദ്മജ ദേവി, സി. ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
hope-2020
തുന്നൽ, ബേക്കറി ഉത്‌പന്നങ്ങളുടെ നിർമാണം, ബ്യൂട്ടിഷ്യൻ കോഴ്‌സ് എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ ആയിരത്തോളം സ്ത്രീകൾക്ക് സംഗമത്തിൽ സർട്ടിഫിക്കറ്റുകൾ നൽകി. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.കെ. ഹേമലത, എൻ.എ. മുഹമ്മദ്കുട്ടി, എൻ, മുഹമ്മദാലി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!