HomeNewsCorruptionമന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം; യൂത്ത് കോൺഗ്രസ് ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം; യൂത്ത് കോൺഗ്രസ് ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

high-court

മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം; യൂത്ത് കോൺഗ്രസ് ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

എറണാകുളം: മന്ത്രി കെ.ടി ജലീലിന്റെ‍ ഭാര്യയെ സ്കൂൾ പ്രിൻസിപ്പൽ ആയി നിയമിച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നല്കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസില്‍ ബ്ലോവർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി. നിയമനം ക്രമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. മന്ത്രി കെ.ടി ജലീലിന്റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍ സെക്കന്റണ്ടറി സ്കൂൾ ‍പ്രിൻസി‍പ്പലായി നിയമിച്ചത് ക്രമവിരുദ്ധമാണെന്ന ആരോപണം നേരത്തെ യൂത്ത് കോൺഗ്രസ് ഉന്നയിച്ചിരുന്നു.
vhss-valanchery
ഫാത്തിമക്കുട്ടിയെക്കേള്‍ സീനിയോരിറ്റിയുള്ള വി.കെ പ്രീതയെ മറികടന്നാണ് നിയമനമെന്നും അതിനായി മന്ത്രി പദവി ദുരുപയോഗിച്ചെന്നുമാണ് ആരോപണം. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ സമർപ്പിച്ച ഹരജിയാണ് ഹൈകോടതി ഫയലില്‍ സ്വീകരിച്ച് കക്ഷികൾക്ക് നോട്ടീസ് അയച്ചത്.
k-t-jaleel
ഹയർ സെക്കന്റ‌റി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ, വളാഞ്ചേരി സ്കൂൾ മാനേജർ, പ്രിൻസിപ്പൽ എന്നിവരെ പ്രതി ചേർത്താണ് പൊതു താല്പര്യ ഹർജി നൽകിയത്.
നിയമനത്തിന്റെ ഇര അല്ലാത്തതിനാല്‍ പൊതുപ്രവർത്തകർക്ക് ഹരജി നല്കുതന്നതിന് തടസമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിസില്‍ ബ്ലോവര്‍ ആക്ടിലെ 4ാം വകുപ്പ് പ്രകാരമുള്ള പൊതുതാല്പര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. സീനിയോരിറ്റി കുറവാണെങ്കിലും അതേ സ്കൂളിലെ അധ്യായ പരിചയം അടിസ്ഥാനമാക്കിയാണ് നിയമനം നല്കിയയതെന്ന മന്ത്രിയുടെ വാദവും കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കോടതിയില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോൺഗ്രസ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!