HomeNewsGeneralയു.എ.യിലേക്ക് മരുന്നുമായി പോകുന്ന പ്രവാസികൾ കരുതിയിരിക്കുക: നിങ്ങളുടെ പക്കൽ നിരോധിത മരുന്നുകളില്ലെന്നുറപ്പു വരുത്തുക

യു.എ.യിലേക്ക് മരുന്നുമായി പോകുന്ന പ്രവാസികൾ കരുതിയിരിക്കുക: നിങ്ങളുടെ പക്കൽ നിരോധിത മരുന്നുകളില്ലെന്നുറപ്പു വരുത്തുക

യു.എ.യിലേക്ക് മരുന്നുമായി പോകുന്ന പ്രവാസികൾ കരുതിയിരിക്കുക: നിങ്ങളുടെ പക്കൽ നിരോധിത മരുന്നുകളില്ലെന്നുറപ്പു വരുത്തുക

യുഎഇ യാത്രക്കാര്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെയും മതിയായ രേഖകള്‍ കരുതാതെയും  മരുന്നുകള്‍ കൊണ്ടു പോകരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നോര്‍ക്ക അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക്‌ അയച്ച കത്തിൽൽ പറയുന്നു.
നിലവിൽ 374 ഇനം മരുന്നുകളാണ് യുഎഇയില്‍ നിരോധിച്ചിട്ടുള്ളത്. ഇതിൽ പെട്ട മരുന്നുകളുമായി എത്തുന്നവര്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ കത്തയച്ചത്. യുഎഇയിലേക്ക്‌ മരുന്ന് കൊണ്ടുവരുന്നവര്‍ സ്വന്തം ആവശ്യത്തിനുള്ളതാണെങ്കില്‍ പോലും  പാലിക്കേണ്ട കാര്യങ്ങള്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മരുന്നു കൊണ്ടുപോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. മരുന്നിനൊപ്പം യുഎഇയില്‍ ലൈസന്‍സുള്ള ഡോക്ടറുടെ കുറിപ്പ് കരുതണം.
  2. ചികിത്സിക്കുന്നത് യുഎഇക്ക്‌ പുറത്തുള്ള ഡോക്ടറാണെതെങ്കില്‍ ആ കുറിപ്പും അറ്റസ്റ്റ് ചെയ്ത് ഹാജരാക്കണം.
  3. മൂന്നു മാസത്തേക്കുള്ള മരുന്ന് മാത്രമേ കൊണ്ടുപോകാവൂ.
  4. ഉറക്ക ഗുളിക പോലുള്ള മരുന്നുകള്‍ യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിയ ശേഷമേ കൊണ്ടു പോകാന്‍ പാടുളളൂ.

യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിരോധിക്കപ്പെട്ട 374 മരുന്നുകളുടെ വിവരം നല്‍കിയിട്ടുണ്ട്. നിരോധിത മരുന്നുകളുട പട്ടികക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-   http://goo.gl/N1Kx0X


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!