HomeNewsDisasterDraughtവരുന്നത് കടുത്ത വരൾച്ച; ജല ഉപയോഗത്തിന് കടുത്ത നിയന്ത്രണം

വരുന്നത് കടുത്ത വരൾച്ച; ജല ഉപയോഗത്തിന് കടുത്ത നിയന്ത്രണം

kuttippuram-bridge

വരുന്നത് കടുത്ത വരൾച്ച; ജല ഉപയോഗത്തിന് കടുത്ത നിയന്ത്രണം

മലപ്പുറം: കനത്ത വരൾച്ച നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഊർജ്ജിത കർമ്മപദ്ധതികൾ തയ്യാറാക്കി ജില്ലാ ഭരണകൂടം. വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ അമിത് മീണയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു.
amit meena
കടുത്ത വരൾച്ചയ്ക്ക് സാദ്ധ്യത കൂടുതലുള്ള കൊണ്ടോട്ടി, പാണ്ടിക്കാട്, കുറ്റിപ്പുറം എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ചാലിയാർ, ഭാരതപ്പുഴ, തൂതപ്പുഴ, കടുലുണ്ടിപ്പുഴ എന്നിവയിൽ നിന്നാണ് ജില്ലയിലെ കുടിവവെള്ള പദ്ധതികളിലേക്ക് വെള്ളം സംഭരിക്കുന്നത്. മെയ് 31 വരെ മൂന്ന് നദികളിൽ ജലക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കടലുണ്ടിപ്പുഴയിൽ മെയ് മാസത്തോടെ നീരൊഴുക്ക് കുറയാം.
draught
കുപ്പിവെള്ള കമ്പനികളിൽ കുടിവെള്ളത്തിന്റെ ഉപയോഗം 50 ശതമാനം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാർക്ക് മോട്ടോർ റിപ്പയറിംഗിന് ഓൺ ഫണ്ട് ഉപയോഗിക്കാം. 55 ലക്ഷം ലിറ്റർ വെള്ളം ജില്ലയിലെ വിവിധ ക്വാറികളിൽ സംഭരിച്ചിട്ടുള്ളത് ലോറികൾ വഴി വിതരണം ചെയ്യാനാവും. ബോധവത്കരണം ആരോഗ്യ വകുപ്പ് കുടുംബശ്രീ, എൻ.വൈ.കെ എന്നിവയുമായി സഹകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. നാലര ലക്ഷത്തോളം കുടുംബങ്ങളിൽ വരൾച്ചാ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. എല്ലാ സ്‌കൂളുകളിലും വീടുകളിലും ജലപ്രതിജ്ഞ സംഘടിപ്പിക്കും. ആരാധനാലയങ്ങളിൽ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും നടക്കുന്ന പ്രാർത്ഥനകൾക്കു ശേഷം ജല ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശം നൽകും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഒരു സ്‌കൂളിൽ കുടിവെള്ള നിലവാരം മനസ്സിലാക്കുന്നതിന് ജല പരിശോധന ലാബ് ആരംഭിക്കും.
draught
നാട്ടുകാരുടെ സഹായത്തോടെ പൊതുജലാശയങ്ങൾ വൃത്തിയാക്കി ജലം സംഭരിക്കും. പദ്ധതികൾ റെഡി വാട്ടർ അതോറിറ്റിയുടെ അഞ്ച് പദ്ധതികൾ ഉടൻ ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ 21 പഞ്ചായത്തുകളിലായി ജലനിധിയുടെ 106 പദ്ധതികൾ ഉടൻ പ്രവർത്തന സജ്ജമാവും. 167 വാട്ടർ കിയോസ്‌കുകൾ ജില്ലയിൽ പൂർണ്ണമായും സജ്ജമാണ്. വേനൽ കനത്താൽ വെള്ളമെത്തിക്കുന്നതിന് കുടിവെള്ള സ്രോതസുകൾ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് വാട്ടർ അതോറിറ്റി 125 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മൈക്രോ വാട്ടർ സപ്‌ളെ സ്‌കീം, ഹാന്റ പമ്പ് നന്നാക്കൽ, മഴവെള്ള സംഭരണം, സ്‌കൂൾ-ഓഫീസ് എന്നിവിടങ്ങളിൽ മഴവെള്ള സംഭരണി സ്ഥാപിക്കൽ എന്നിവയാണ് പദ്ധതികൾ.
draught
കുഴൽക്കിണർ നിർമ്മാണം നിയന്ത്രിക്കും ജില്ലയിൽ അനിയന്ത്രിതമായി കുഴൽക്കിണർ നിർമ്മാണം അനുവദിക്കില്ല. ആറിഞ്ച് കുടുതൽ വ്യാസമുള്ള കിണറുകൾ നിർമ്മിക്കാനനുദിക്കില്ല. ഗ്രൗണ്ട് വാട്ടർ വകുപ്പ് ഓഫീസിൽ രജിസ്ട്രർ ചെയ്ത വാഹനങ്ങൾക്കേ കുഴൽക്കിണർ കുഴിക്കാൻ അനുമതി നൽകൂ. പഞ്ചായത്തുകൾ കുടിവെള്ള ആവശ്യത്തിനുള്ള കുഴൽക്കിണറുകൾക്കേ അനുമതി നൽകാവൂ. ടാങ്കർ ലോറികൾ രജിസ്റ്റർ ചെയ്യണം പൊതു ആവശ്യത്തിന്റെ ഭാഗമായി കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികൾ പഞ്ചായത്തിലും വെള്ളം എടുക്കുന്ന സ്രോതസുകളുടെ ഉറവിടം പി.എച്ച്.സികളിലും രജിസ്റ്റർ ചെയ്യണം. കുടിവെള്ള വിതരണം രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മാത്രമേ അനുവദിക്കു എന്നും ജില്ലാ കളക്ടർ അറിയിച്ചു.
draught
പൊതു ഉറവകളിൽ നിന്ന് വെള്ളം ഊറ്റരുത്. ഇനിയൊരു അറിയിപ്പുണ്ടാവും വരെ പൊതു ഉറവകളിൽ നിന്ന് വെള്ളം ഊറ്റുന്നത് ജില്ലാ കളക്ടർ നിരോധിച്ചു. പുഴ, തോട്, കുളങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ക്യഷിക്ക് വെള്ളം പമ്പിംഗ് നടത്തുന്നതാണ് തടഞ്ഞത്. ദീർഘകാല വിളവുകളായ തെങ്ങ്, കവുങ്ങ് തുടങ്ങിയ ക്യഷിക്ക് വെള്ളം പമ്പ് ചെയ്യരുത്. എന്നാൽ നെൽക്യഷിക്കായുള്ള പമ്പിംഗിന് നിയന്ത്രണമില്ല. ജലാശയങ്ങളിൽ കാലികളെ കുളിപ്പിക്കരുത്. വാഹനങ്ങൾ കഴുന്നതും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ ഇറിഗേഷൻ ആക്ട് അനുസരിച്ച് മൂന്ന് വർഷം വരെ തടവു ശിക്ഷ ലഭിക്കാം. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, ഡെപ്യുട്ടി കളക്ടർ ജെ.ഒ.അരുൺ തുടങ്ങിയവർ പങ്കെടുത്തു.
draught
വരൾച്ച മുൻകരുതലുകൾ
നീർത്തട വികസന പരിപാടികൾ നടപ്പിലാക്കുക
മഴവെള്ള സംഭരണ മാർഗ്ഗങ്ങൾ അവലംബിക്കുക
ഭൂജല പരിപോഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുക
തണ്ണീർത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക.
ജലസ്രോതസ്സുകൾ മലിനമാക്കാതിരിക്കുക.
പുഴയോരങ്ങളിലെ മണ്ണെടുപ്പും മണ്ണൊലിപ്പും തടയുക.
ജല സംരക്ഷണം ഉറപ്പാക്കുന്ന കൃഷിരീതികൾ സ്വീകരിക്കുക.
വനവത്കരണം പ്രോത്സാഹിപ്പിക്കുക.
draught
വരൾച്ച തയ്യാറെടുപ്പുകൾ
മേൽക്കൂര മഴവെള്ള സംഭരണം വഴി പുരപ്പുറത്ത് വീഴുന്ന മഴവെള്ളം സംഭരിച്ച് കുടിവെള്ള / ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുക.മഴക്കാലത്ത് സംഭരണികളിൽ ശേഖരിച്ച ശേഷം വരുന്ന അധികജലം മണ്ണിൽ താഴാൻ അനുവദിക്കുക. അല്ലെങ്കിൽ പൈപ്പുകൾ വഴി കിണറുകളിലേക്ക് വഴി തിരിക്കുക.
ശാസ്ത്രീയമായ ജലവിനിയോഗം ഉറപ്പാക്കുക.
മണ്ണ്, ജലസംരക്ഷണത്തിലൂന്നിയ കൃഷിരീതികൾ നടപ്പിലാക്കുക.
വിള ചംക്രമണം, ഇടവരികൃഷി തുടങ്ങിയ കൃഷിരീതികൾ പ്രയോജനപ്പെടുത്തുക.
ഉപയോഗിച്ച ജലം പുനരുപയോഗിക്കുക.
ജലത്തിന്റെ അമിത ഉപഭോഗം ഒഴിവാക്കുക. ഡ്രിപ്പ് ഇറിഗേഷൻ പ്രോത്സാഹിപ്പിക്കുക.
വാഹനങ്ങൾ കഴുകാനും ചെടികൾ നനയ്ക്കുവാനും കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
ഗാർഡൻ നനയ്ക്കാൻ സ്പ്രിംഗ്‌ളർ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക.
പൊതുജല വിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക.
പൊതുടാപ്പുകൾ കേടുവന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ വിവരമറിയിക്കണം.
മഴവെള്ള സംഭരണിയിൽ ജലം ശേഖരിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശീലമാക്കുക.
വാഹനം കഴുകുമ്പോൾ ജലം പാഴാക്കരുത്.
കുടിവെള്ള സ്രോതസുകൾ മലിനീകരിക്കപ്പെടുന്നത് തടയാൻ മുൻകരുതലുകളെടുക്കുക.
ആർട്ടിഫിഷ്യൽ വാട്ടർ ഫാളുകളിൽ ജലം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുക.
ആവശ്യം കഴിഞ്ഞാൽ ടാപ്പുകൾ അടയ്ക്കുക


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!