HomeNewsReligionസ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് സമാപിച്ചു

സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് സമാപിച്ചു

hajj-training-2026

സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് സമാപിച്ചു

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് കരിപ്പൂർ ഹജ്ജ് ഹൗസിൽ സമാപിച്ചു. രണ്ടാം ദിനത്തിലെ ആദ്യ സെഷൻ ഫിസിക്കൽ ട്രെയ്‌നിംഗ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സി.ഐ.എസ്.എഫ് അസി.കമാൻഡന്റ് സുനിൽ റജ്വാർ ഫ്‌ളാഗ് ഓഫ് ചെയ്തു. സാങ്കേതിക പരിശീലനം സെഷനിൽ നോഡൽ ഓഫിസർ പി.കെ. അസ്സൈൻ ക്ലാസെടുത്തു. എയർലൈൻസ് പ്രതിനിധികളായ കെ.പി. ഹനി (ഫ്‌ളൈ നാസ്), ജി.ഋഷികുമാർ (ആകാശ എയർ) എന്നിവർ അവതരണം നടത്തി. എസ്.എച്ച്.ഐമാരുടെ മന:ശാസ്ത്ര സമീപനം വിഷയത്തിൽ അബ്ദു മാനിപുരം ക്ലാസെടുത്തു. ഹോം ടു ഹോം സെഷനിൽ കെ.ടി.അമാനുല്ല, കെ.എ. മുഹമ്മദ് സലീം എന്നിവർ ക്ലാസ് നയിച്ചു. വിവിധ സെഷനുകളിൽ അസി.സെക്രട്ടറി ജാഫർ കെ.കക്കൂത്ത്, അബ്ദുറഹ്മാൻ വായങ്കര, ഷാഫി കേളോത്ത് സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!