HomeNewsInitiativesDonationപ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ അമ്മയുടെ പുസ്തകംവിറ്റ് മക്കൾ

പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ അമ്മയുടെ പുസ്തകംവിറ്റ് മക്കൾ

pachila-book

പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ അമ്മയുടെ പുസ്തകംവിറ്റ് മക്കൾ

വളാഞ്ചേരി: പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ അമ്മയെഴുതിയ പുസ്തകംവിറ്റ് വിദ്യാർഥികളായ രണ്ട് മക്കൾ. വളാഞ്ചേരി കോട്ടപ്പുറം സ്വദേശിയും ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയുമായ കെ.എസ്. ദേവിയുടെ ’പച്ചില’ എന്ന കവിതാസമാഹാരമാണ് മക്കളായ അർച്ചനാമുരളിയും മുരളികാദേവും വില്പന നടത്തുന്നത്.
bright-Academy
വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് പരിപാടി. പ്ലക്കാർഡുമായി വളാഞ്ചേരി നഗരത്തിലെത്തിയ കുട്ടികൾ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി പുസ്തകങ്ങൾ വിറ്റു. രണ്ടുദിവസംകൊണ്ട് 7520രൂപ സമാഹരിക്കാൻ പുസ്തകവില്പനയിലൂടെ ഇവർക്കായി. പതിനായിരം രൂപയായാൽ കളക്ടർക്ക് കൈമാറാനാണ് കുട്ടികളുടെ തീരുമാനം.
pachila-book
അർച്ചനാമുരളി ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും മുരളികാദേവ് തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ. യു.പി. സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയുമാണ്. മുരളികയുടെ പ്രവർത്തനത്തെ സ്കൂളിൽ നടന്ന ചടങ്ങിൽ അഭിനന്ദിച്ചു.
Ads
മുള്ളൂർക്കര എൻ.എസ്.എസ്. മാനേജ്‌മെന്റ് സ്കൂളിലെ കായികാധ്യാപകനായ മുരളിയുടെ ഭാര്യയാണ് കെ.എസ്. ദേവി. ഇവരുടെ രണ്ടാമത്തെ പുസ്തകമാണ് പച്ചില. ’കാറ്റ’ാണ് ആദ്യത്തെ പുസ്തകം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!