HomeNewsCrimeകാവുംപുറത്ത് കഞ്ചാവ് ലേഹ്യം പിടികൂടി  

കാവുംപുറത്ത് കഞ്ചാവ് ലേഹ്യം പിടികൂടി  

കാവുംപുറത്ത് കഞ്ചാവ് ലേഹ്യം പിടികൂടി  

വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്തു നിന്നും എക്സൈസ് സംഘം കഞ്ചാവ് ലേഹ്യം പിടികൂടി. ഒരാൾ പിടിയിൽ..വിദ്യാർത്ഥികളും മറ്റ് യുവാക്കളും സ്കൂൾ ഉച്ചഭക്ഷണ സമയത്ത് സംശയാസ്പദമായ രീതിയിൽ  ഒരു ലേഹ്യം കഴിക്കുന്നതായി  എക്സൈസ് സംഘം സ്കൂൾ പരിസരങ്ങൾ നിരീക്ഷിച്ചതിൽ കണ്ടെത്തിയിരുന്നു തുടർന്ന്‌ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശത്തെ തുടർന്ന് കുറ്റിപ്പുറം എക്സൈസ്  സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് കഞ്ചാവ് ലേഹ്യവുമായെത്തിയ പൊന്നാനി സ്വദേശി പഴയകത്ത് വീട്ടിൽ മുല്ലക്കോയ തങ്ങൾ മകൻ സയ്യിദ് ഷമീറുൽ അമീൻ തങ്ങൾ (33) എന്നയാളെ പിടികൂടിയത് .സ്ഥിരമായി വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ഇയാൾ കഞ്ചാവ് ലേഹ്യം വിതരണം ചെയ്യാറുണ്ട് .കഞ്ചാവ് ഉണക്കി പൊടിച്ചാണ് ലേഹ്യത്തിൽ ചേർക്കുന്നതെന്ന് പ്രതി പറഞ്ഞു .പ്രത്യക്ഷത്തിൽ ലേഹ്യത്തിൽ കഞ്ചാവിൻ്റെ സാന്നിധ്യം കണ്ടെത്താൻ കഴിയില്ലെങ്കിലും എക്‌സൈസ് സംഘത്തിൻ്റെ പക്കലുളള നാർകോട്ടിക്ക് ഡിറ്റക്ഷൻ കിറ്റുപയോഗിച്ച് നടത്തിയ പരിശോധനയിൽ ലേഹ്യത്തിൽ കൂടിയ അളവിൽ കഞ്ചാവിൻ്റെ  സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു. ആവശ്യക്കാർക്ക് ചെറു കുപ്പികളിലായാണ് ലേഹ്യം വിതരണം ചെയ്യുന്നത്- 400gm ലേഹ്യം ഇയാളിൽ നിന്നും പിടികൂടി. പ്രതിക്ക് ലേഹ്യത്തിൽ ചേർക്കുന്നതിനുളള കഞ്ചാവ് വിതരണം ചെയ്യുന്നവരെ കുറിച്ച് എക്സൈസ് സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കഞ്ചാവ് വിതരണക്കാരെ ഉടൻ പിടികൂടുമെന്നും എക്സൈസ് ഇൻസ്പെക്ടർ പി.എൽ ബിനുകുമാർ പറഞ്ഞു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .പ്രിവൻ്റീവ് ഓഫീസർമാരായ സുനിൽ, രാജേഷ്, ജാഫർ, സിവിൽ എക്‌സൈസ്  ഓഫീസർമാരായ ലതീഷ്, ഹംസ, ഷിഹാബ്, എക്സൈസ് ഡ്രൈവർ ഗണേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!