HomeNewsInaugurationജൽജീവൻ മിഷൻ: സൗജന്യ വാട്ടർ കണക്ഷൻ പദ്ധതിക്ക് തിരുന്നാവായയിൽ തുടക്കമായി

ജൽജീവൻ മിഷൻ: സൗജന്യ വാട്ടർ കണക്ഷൻ പദ്ധതിക്ക് തിരുന്നാവായയിൽ തുടക്കമായി

jala-jeevan-tirunavaya

ജൽജീവൻ മിഷൻ: സൗജന്യ വാട്ടർ കണക്ഷൻ പദ്ധതിക്ക് തിരുന്നാവായയിൽ തുടക്കമായി

തിരുന്നാവായ: ജല ദൗർലഭ്യം അനുഭവപ്പെടുന്ന മുഴുവൻ വീടുകളിലും സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിക്ക് തിരുന്നാവായയിൽ തുടക്കമായി. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഫണ്ടും ഗ്രാമ പഞ്ചായത്ത്‌ ഫണ്ടും സംയുക്തമായി വകയിരുത്തി കൊണ്ടാണ് ജൽജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2000 വീടുകളിൽ കണക്ഷൻ നൽകും.പദ്ധതിയുടെ പ്രവർത്തനോത്ഘാടനം മുട്ടിക്കാട് മൂന്നാം വാർഡിലെ പരിയാരത്ത് ഇബ്രാഹിമിന്റെ വീട്ടിലേക്ക് ആദ്യ കണക്ഷൻ നൽകികൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ എടശ്ശേരി നിർവഹിച്ചു. പഞ്ചായത്തംഗം പാറയിൽ ആയിശ അധ്യക്ഷത വഹിച്ചു.ടി. വേലയുധൻ, അലി ആയപ്പള്ളി, പള്ളത്ത് മുസ്തഫ, കെ.വി. കുഞ്ഞി കാദർ, മുഹമ്മദ് പനക്കൽ, പി.കെ. ഹുസ്സൻ കുട്ടി, സിദ്ധീഖ് പള്ളത്ത്, സി.പി. മജീദ്, റസാക്ക് പാത്തിക്കൽ, പി. ഹസ്സൻ, പി.കെ. ബഷീർ, പി. അൻവർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!