HomeNewsCrimeFraudഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് മുങ്ങി നടന്നിരുന്നയാൾ തൃത്താല പോലീസിന്റെ പിടിയിലായി

ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് മുങ്ങി നടന്നിരുന്നയാൾ തൃത്താല പോലീസിന്റെ പിടിയിലായി

fraud-auto

ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് മുങ്ങി നടന്നിരുന്നയാൾ തൃത്താല പോലീസിന്റെ പിടിയിലായി

പടിഞ്ഞാറങ്ങാടി: വാടകക്ക് ഓട്ടോ വിളിക്കുകയും ബാങ്ക് ജോലിക്കാരനാണെന്ന് പരിചയപ്പെടുത്തുകയും ചെയ്ത് ഡ്രൈവർമാരിൽ നിന്നും തൽക്കാലത്തേക്കാണ്, വക്കീലിന്ന് നൽകാനെന്നും തിരിച്ച് ബാങ്കിലെത്തിയാൽ തരാമെന്നും പറഞ്ഞ് പൈസയും വാങ്ങി മുങ്ങി നടന്നിരുന്ന ആളാണ് തൃത്താല പോലീസിന്റെ പിടിയിയിലായത്. വടക്കാഞ്ചേരി, കാഞ്ഞിരക്കോട്, പള്ളിമണ്ണ സ്വദേശി ഗോവിന്ദൻകുട്ടി നായരുടെ മകൻ രാജൻനായർ (74) ആണ് എന്നാണ് ഇയാൾ പറയുന്നത്.
auto-fraud
കാര്യമായ രേഖകളോ തിരിച്ചൽ കാർഡോ ഇദ്ദേഹത്തിന്റെ പക്കലില്ല. ചങ്ങരംകുളം, പൊന്നാനി, എടപ്പാൾ, കൂറ്റനാട്, തൃത്താല തുടങ്ങീ വിവിധ ഭാഗങ്ങളിലെ ഓട്ടോ ഡ്രൈവർമാരെയാണ് ഇയാൾ ഇത്തരത്തിൽ പറ്റിച്ചിട്ടുള്ളത്. 2015 മുതൽ ഇയാളുടെ സ്ഥിരം പരിപാടിയാണ്. പാലക്കാട്, മലപ്പുറം, ഷൊർണൂർ ഭാഗങ്ങളിൽ സമാനമായി ഓട്ടോ ഡ്രൈവർമാരെ പറ്റിച്ചിട്ടുണ്ട്. നാലോളം ചീറ്റിംഗ് കേസിലും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!