HomeNewsSportsFootballകുറ്റിപ്പുറം സബ് ജില്ലയിലെ ഉറുദു ക്ലബ്ബുകളുടെ ഫുട്ബോൾ മേള ശ്രദ്ധേയമായി

കുറ്റിപ്പുറം സബ് ജില്ലയിലെ ഉറുദു ക്ലബ്ബുകളുടെ ഫുട്ബോൾ മേള ശ്രദ്ധേയമായി

urdu-club-football

കുറ്റിപ്പുറം സബ് ജില്ലയിലെ ഉറുദു ക്ലബ്ബുകളുടെ ഫുട്ബോൾ മേള ശ്രദ്ധേയമായി

വളാഞ്ചേരി :കുറ്റിപ്പുറം സബ് ജില്ലയിലെ ഉറുദു ക്ലബ്ബുകളുടെ ഏകദിന ഫുട്ബോൾ മേള വേറിട്ട അനുഭവമായി. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ കുറ്റിപ്പുറം സബ് ജില്ലാ കമ്മിറ്റിയാണ് സബ്ജില്ലയിലെ ഹൈസ്കൂൾ യുപി വിഭാഗങ്ങളിലെ ഉറുദു പഠിക്കുന്ന കുട്ടികൾക്ക് ഫുട്ബോൾ മേള സംഘടിപ്പിച്ചത്. ഭാഷാ പഠനത്തോടൊപ്പം കുട്ടികളുടെ കായികപരിശീലനവും ലക്ഷ്യം വച്ചുകൊണ്ടാണ് ഫുട്ബോൾ മേള സംഘടിപ്പിച്ചിരിക്കുന്നത്. വളാഞ്ചേരി നഗരസഭ കൗൺസിലർ ടി.പി അബ്ദുഗഫൂർ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. മുപ്പത് വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
Ads
ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയം ചാമ്പ്യന്മാരായി. ജിഎച്ച്എസ്എസ് കുറ്റിപ്പുറം രണ്ടാം സ്ഥാനത്തിന് അർഹരായി. യുപി വിഭാഗത്തിൽ എ എം യു പി എസ് പുറമണ്ണൂർ ജേതാക്കളായി. വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും നല്ല കളിക്കാരനായി ഷാജഹാൻ (എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയം) ഏറ്റവും നല്ല ഗോൾകീപ്പർ എസ് ബാസിത്ത് ( ജിഎച്ച്എസ്എസ് കുറ്റിപ്പുറം), യുപി വിഭാഗത്തിൽ ഏറ്റവും നല്ല കളിക്കാരനായി ശബാബ്( വി പി യുപിഎസ് വെണ്ടല്ലൂർ), ഏറ്റവും നല്ല ഗോൾകീപ്പർ ആയി മുഹമ്മദ് ലുക്ക്മാൻ (എ എം യുപിഎസ് പുറമണ്ണൂർ) എന്നിവർ അർഹരായി. കെ യു ടി എ സബ്ജില്ലാ ഭാരവാഹികളായ പിഎം അബ്ദുസമദ്, മുഹമ്മദ് ഇർഷാദ് പി, മരക്കാരലി പിഎം, പി മുഹമ്മദ് അബ്ദുൽ ജലീൽ, പി പി മുജീബ് റഹ്മാൻ, അബ്ദുൽ മനാഫ്, പി പി ഉസ്മാൻ, കെപി സ്വാലിഹ,പി ഷൈജു, ടി ആയിഷ, തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!