HomeNewsSportsFootballവളാഞ്ചേരി നഗരസഭയുടെ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി

വളാഞ്ചേരി നഗരസഭയുടെ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി

football-training-camp-valanchery-2023

വളാഞ്ചേരി നഗരസഭയുടെ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി

വളാഞ്ചേരി: നഗരസഭയിൽ നിന്നും ദേശീയ നിലവാരത്തിലേക്ക് കളിക്കാരെ വാർത്തെടുക്കുന്നതിന് വേണ്ടി വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് വളാഞ്ചേരി MES KVM കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ക്യാമ്പ് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. 2
football-training-camp-valanchery-2023
009,2010 വർഷത്തിൽ ജനിച്ച കുട്ടികളെയാണ് പരിശീലനത്തിലേക്ക് തെരെഞ്ഞെടുത്തിട്ടുള്ളത്. ഇവർക്ക് ആഴ്ചയിൽ 3 ദിവസം ക്യാമ്പ് ഉണ്ടാകും. 5 വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നഗരസഭ ഉദ്ദേശിക്കുന്നത്. സ്പോർട്സ് കൌൺസിൽ കോച്ച് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ആഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പരിശീനം നടക്കുക.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,കൗൺസിലർമാരായ നൂർജഹാൻ ,ഈസ നമ്പറത്ത്, സിദ്ധീഖ് ഹാജി, ശിഹാബ് പാറക്കൽ, തസ്ലീമ നദീർ ,ബദരിയ്യ ടീച്ചർ ,ഖമറുദ്ധീൻ ,ഉണ്ണികൃഷ്ണൻ MES കോളേജ് സ്പോർട്സ് വിഭാഗം മേധാവി ദിലിൻ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!