HomeNewsObituaryവളാഞ്ചേരിയിലെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റ് പാലാറ ഹംസ ഹാജി അന്തരിച്ചു

വളാഞ്ചേരിയിലെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റ് പാലാറ ഹംസ ഹാജി അന്തരിച്ചു

palara-hamsa-haji

വളാഞ്ചേരിയിലെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റ് പാലാറ ഹംസ ഹാജി അന്തരിച്ചു

വളാഞ്ചേരി: പൗര പ്രമുഖനും വളാഞ്ചേരി പഞ്ചായത്തിൻ്റെ ആദ്യ അധ്യക്ഷനായിരുന്ന പാലാറ ഹംസ ഹാജി (81) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു വൈക്കത്തൂർ മാരാംകുന്ന് സ്വദേശിയായ ഇദ്ദേഹത്തിൻ്റെ അന്ത്യം. 1979 ല്‍ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ അന്നത്തെ കാട്ടിപ്പരുത്തി പഞ്ചായത്തിൽ നിലവിൽ വന്ന ഭരണ സമിതിയുടെ അധ്യക്ഷനായിരുന്നു പാലാറ ഹംസ ഹാജി. 1980 ല്‍ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ കാട്ടിപ്പരുത്തി പഞ്ചായത്ത് തുടർന്ന് ഏറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലു, 1981 ല്‍ വളാഞ്ചേരി പഞ്ചായത്തായി പേര് മാറിയത് ഇദ്ദേഹം പ്രസിഡൻ്റായിരിക്കെയാണ്.
valanchery-muncipality
പാലാറ ഹംസ ഹാജി പ്രസിഡന്‍റും, നടക്കാവില്‍ അബുഹാജി വൈസ് പ്രസിഡന്‍റുമായ ഭരണസമിതിയിൽ ചെമ്പന്‍, ചെകിടന്‍കുഴിയില്‍ അലവി ഹാജി, പി.പി കുഞ്ഞിമുഹമ്മദ് ഹാജി, സി.എച് മമ്മികുട്ടി ഗുരിക്കള്‍, സയ്യിദ് എം.കെ തങ്ങള്‍ കാര്‍ത്തല, കൂരിപ്പറമ്പില്‍ തെക്കുംമ്പാട്ട് സൈതു ഹാജി, ആലസ്സന്‍ പാട്ടില്‍ ഫാത്തിമ, കുണ്ടില്‍ ഫാത്തിമ എന്നിവരായിരുന്നു അംഗങ്ങൾ.
bus stand
പഞ്ചായത്ത് മാറി നഗരസഭ ആയെങ്കിലും ഇന്ന് കാണുന്ന ഓഫീസ് കെട്ടിട, വളാഞ്ചേരി ബസ്റ്റാന്‍റ് അടക്കമുള്ള ഒട്ടനവധി പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് സാധിച്ചു. ഖബറടക്കം വൈകീട്ട് മൂന്ന് മണിക്ക് കിഴക്കേകര ജുമാ മസ്ജി ഖബർസ്ഥാനിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!