HomeNewsCrimeതിരുവേഗപ്പുറ പാലത്തിനുസമീപം വ്യാജ തേൻ പിടികൂടി

തിരുവേഗപ്പുറ പാലത്തിനുസമീപം വ്യാജ തേൻ പിടികൂടി

fake-honey

തിരുവേഗപ്പുറ പാലത്തിനുസമീപം വ്യാജ തേൻ പിടികൂടി

തിരുവേഗപ്പുറ: തിരുവേഗപ്പുറ പാലത്തിനുസമീപം ജനങ്ങളെ കബളിപ്പിച്ച് വ്യാജ തേൻ വിൽപന നടത്തുകയും പിന്നീട് അതുവഴിവന്ന കൈപ്പുറം അബ്ബാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും വിൽപ്പന നടത്തുന്ന തേൻ വ്യാജതേനാണെന്നും കണ്ടെത്തുകയായിരുന്നു. അന്യസംസ്ഥാനക്കാരാണ് ഇതിന്റെ പിന്നിലെന്ന് കൈപ്പുറം അബ്ബാസ് പറഞ്ഞു ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൾ ഈ വിഷയം കഴിഞ്ഞദിവസങ്ങളിൽ പുറത്തുകൊണ്ടുവന്നിരുന്നു. മാരകമായ കെമിക്കൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജതേൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.fake-honey

സംസ്ഥാനത്ത് വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നു. അട്ടപ്പാടി,വയനാട്, നീലഗിരി, നെല്ലിയാമ്പതി, ഇടുക്കി തുടങ്ങി മലയോര മേഖലകളിലാണ് തേന്‍ ഉത്പാദനം കൂടുതലായി നടക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തേനെന്ന വ്യാജേന ജനങ്ങളുടെ വിശ്വാസം മുതലെടുത്താണ് സംസ്ഥാനത്ത് വ്യാജ തേന്‍ വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ നിന്നും വ്യജ തേന്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തെ പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ തേന്‍ ശരീരത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകള്‍ ചേര്‍ത്തുണ്ടാക്കിയതാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇത്തരത്തില്‍ വ്യാജ തേന്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ക്ക് പുറകില്‍ വന്‍മാഫിയ തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!