HomeNewsNRIവട്ടപ്പാറയെ അപകടവിമുക്തമാക്കാനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രവാസി കൂട്ടായ്മ

വട്ടപ്പാറയെ അപകടവിമുക്തമാക്കാനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രവാസി കൂട്ടായ്മ

face-valanchery

വട്ടപ്പാറയെ അപകടവിമുക്തമാക്കാനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രവാസി കൂട്ടായ്മ

ദോഹ: അപകട മരണങ്ങൾ നിത്യ സംഭവമായ വട്ടപ്പാറയെ അപകടമുക്തമാക്കുക എന്ന ലക്ഷ്യത്തിൽ ഉള്ള എല്ലാ സമരങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു വളാഞ്ചേരിക്കാരുടെ ഖത്തർ കൂട്ടായ്മയായ ‘ഫേസ് വളാഞ്ചേരി’ അൽ ബിദാ പാർക്കിൽ ഒത്തുകൂടി.

മൂടാൽ – കഞ്ഞിപ്പുര ബൈപാസ് ഉടനെ യാഥാർഥ്യമാക്കാനും സർക്കാരും പ്രതിപക്ഷവും ഈ വിഷയത്തിൽ തുടരുന്ന മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ജനങളുടെ കൂടെ നിൽക്കണമെന്ന് യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കൂടാതെ അശാസ്ത്രീയമായ വട്ടപ്പാറയിലെ വളവു നിവർത്താൻ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ ഹൈവേ അതോറിറ്റിയെക്കൊണ്ട് ചെയ്യിക്കാൻ ജനപ്രതിനിധികളും കേരള സർക്കാരും സമ്മർദം ചെലുത്തണമെന്നും പൊതുവിൽ ആവശ്യമുയർന്നു.face-valanchery

ഹൈവേ വികസനവുമായി ബന്ധപ്പെട്ടു നിരവധി പേരുടെ വീടുകളാണ് തകർക്കപെടുന്നത്, അതിൽ മിക്കവരും പ്രവാസികളുമാണ്. വികസനത്തിൽ പങ്കാളികളാവുന്ന അവർക്കു നഷ്ടപരിഹാരമല്ല മറിച്ചു പദ്ധതിയുടെ ലാഭവിഹിതമാണ് നൽകേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തെക്കുറിച്ചുള്ള സംശയങ്ങൾ തീർത്തു സുതാര്യമായി വേണം ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടർന്ന് പോകേണ്ടതെന്നു യോഗം ഉണർത്തി. ഇരകളെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനമാണ് നാട്ടിൽ നടക്കേണ്ടതെന്ന് യോഗം വിലയിരുത്തി.

ഫേസ് വളാഞ്ചേരി (ഖത്തർ) പ്രസിഡണ്ട് ഫൈറോസ് ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ഷാജി ഹുസ്സൈൻ, മദനി, ഷബീർ, കരീം തിണ്ടലം എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!