HomeNewsCrimeDrugചേലേമ്പ്ര ഇടിമുഴിക്കലിൽ എക്സൈസ് റെയ്ഡിൽ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ചേലേമ്പ്ര ഇടിമുഴിക്കലിൽ എക്സൈസ് റെയ്ഡിൽ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

drug-chelembra

ചേലേമ്പ്ര ഇടിമുഴിക്കലിൽ എക്സൈസ് റെയ്ഡിൽ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ചേലേമ്പ്ര ഇടിമുഴിക്കലിൽ എക്സൈസ് നടത്തിയ റെയിഡിൽ എൽ എസ്ഡിയും, ഹാഷിഷും എം.ഡി.എം.എയുമടക്കമുള്ള മാരക മയക്കുമരുന്നും കഞ്ചാവും, കണ്ടത്തി, മയക്കുമരുന്ന് കൈവശം വച്ച രണ്ടു പേർ അറസ്റ്റിലായി. കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് സ്വദേശി കളത്തിങ്ങൽ അൽ-ഹറമയിൻ അബ്ദുൽ റസാഖ് മകൻ റമീസ് റോഷൻ (26), കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയരങ്ങാടി സ്വദേശി പാമ്പോടൻ വീട്ടിൽ മുഹമ്മദ് അബ്ദുൽ ഹനീഫ മകൻ ഹാഷിബ് ശഹിൻ ( 25) എന്നിവരെയാണ് പരപ്പനങ്ങാടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കുറച്ച് ദിവസങ്ങളായി ചേലേമ്പ്ര കേന്ദ്രീകരിച്ച് രഹസ്യമായി വില കൂടിയ മാരക മയക്കുമരുന്നുകളുടെ വിൽപ്പനയും കൈമാറ്റവും നടക്കുന്നുണ്ടന്ന് മലപ്പുറം എക്സൈസ് ഇൻ്റലിജെൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലക്ഷക്കണക്കിന് വിലവരുന്ന മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റിലായ റമീസ് റോഷൻ കളിപ്പാട്ടങ്ങൾ ഓൺലൈനായി വിൽപ്പന നടത്താൻ എന്ന വ്യാജേന ചേലേമ്പ്ര ഇടിമുഴിക്കലിൽ ഒരു വീട് വാടകക്കെടുത്ത് ഇവിടെ വെച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. ഇവരിൽ നിന്നും, ഇവർ താമസിച്ച മുറിയിൽ നിന്നുമായി 88.120 ഗ്രാം എംഡി എം എ, 56.5 എൽ.എസ്.ഡി സ്റ്റാമ്പുകൾ, 325.580 ഗ്രാം ഹാഷിഷ്, 1150 ഗ്രാം കഞ്ചാവ് എന്നിവയും, ഇവ ചില്ലറയായി പായ്ക്ക് ചെയ്യുന്നതിനുള്ള സാധന സാമഗ്രികളും, മയക്കുമരുന്ന് ഉപയോഗിക്കുന്ന ചില ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വളരെ അപൂർവ്വമായാണ് ഇത്തരത്തിൽ വിവിധ തരം മയക്കു മരുന്നുകൾ ഒരേ ഇടത്ത് ശേഖരിച്ച് വിൽപ്പന നടത്തുന്നത്.
drug-chelembra
കുറച്ച് ദിവസങ്ങളായി എക്സൈസ് ഇൻറലിജൻസ് ഈ പ്രദേശത്ത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വിദേശത്ത് നിന്നും, ഗോവയിൽ നിന്നു മടക്കം മയക്കുമരുന്ന് എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ആണ് ഇവരെന്നാണ് കരുതപ്പെടുന്നത്. മയക്കുമരുന്നു ങ്ങൾ ശേഖരിക്കുന്നതിന് ഇത്തരം സംഘങ്ങൾ ഓൺ ലൈൻ സംവിധാനങ്ങളും, നെറ്റ് മാർക്കറ്റിങ് രീതികളും ഉപയോഗിക്കുന്നുണ്ട്. ഈ സംഘത്തിൽ പെട്ട മറ്റ് ചിലരെ കുറിച്ചു സൂചനകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കുടുതൽ അറസ്റ്റുണ്ടാകും.

കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയ പാലം സ്വദേശി മുബീൻ അൻസാരിയെ 18.020 ഗ്രാം എം.ഡി.എം.എയുമായി ചേലേമ്പ്രയിൽ വെച്ച് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ ഐ.ബി ഉദ്യോഗസ്ഥരായ ഷിജുമോൻ ടി, സൂരജ് വി കെ, സന്തോഷ്, പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ, ബിജു, പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുരളീധരൻ, ശിഹാബുദ്ദീൻ, നിതിൻ, വിനീഷ്, സാഗേഷ് വനിതാ ഓഫീസർമാരായ സിന്ധു, ലിഷ ,ഐശ്വര്യ തുടങ്ങിയവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!