HomeNewsEducationActivityഎസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി എക്സാം ഒറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ച് എടയൂർ ദിശ എജ്യുകേഷൻ & കരിയർ വിംഗ്

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി എക്സാം ഒറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ച് എടയൂർ ദിശ എജ്യുകേഷൻ & കരിയർ വിംഗ്

disha-edayur-guidance

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി എക്സാം ഒറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ച് എടയൂർ ദിശ എജ്യുകേഷൻ & കരിയർ വിംഗ്

എടയൂർ: എടയൂർ ദിശ എജ്യുകേഷൻ & കരിയർ വിംഗിന്റെ നേതൃത്വത്തിൽ ഈ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി “എങ്ങിനെ പരീക്ഷകളെ നേരിടാം” എന്ന വിഷയത്തിൽ എക്സാം ഒറിയന്റേഷൻ ക്ലാസ്സ് ഫെബ്രുവരി 9 ഞായർ രാവിലെ 9.30 ന് മണ്ണത്തുപറമ്പ് നാനോ ഓഡിറ്റോറിയത്തിൽ നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Ads
സിജി സീനിയർ റിസോഴ്സ് പേഴ്സൺ അഷ്റഫ് എ.പി വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രദേശത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിദ്യാർത്ഥികളും, രക്ഷിതാക്കളും അടങ്ങുന്ന നൂറോളം പേർ പങ്കെടുത്തു. കെ.ടി അബ്ദുൽ ഖാദർ, സുരേഷ് മാസ്റ്റർ, കെ.പി യൂനുസ്, ഡോ: അറഫാത്ത്, ഷൈജൽ കെ, എൻ.സി സീദ്ധീഖ് മാസ്റ്റർ, അഷ്റഫ് ഹാഷിം കെ.എം എന്നിവർ പ്രസംഗിച്ചു. അഷ്റഫ് കെ.പി, ഹബീബ് വാഫി, ശാക്കിർ സി.പി, രാഹുൽ, ശരീഫ് കെ.ഇ.ടി, കെ. പി കമറുദ്ദീൻ, അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!