കെ.ടി. ജയകൃഷ്ണൻ അനുസ്‌മരണം; യുവമോർച്ചയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റാലിയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline
വളാഞ്ചേരി: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റും അധ്യാപകനുമായിരുന്ന കെ.ടി. ജയകൃഷ്ണന്റെ 21-ാം ബലിദാനദിനത്തിൽ യുവമോർച്ച കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റാലിയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കാവുംപുറത്തുനിന്ന് ആരംഭിച്ച റാലിക്ക് യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറി കെ.ടി. അനിൽകുമാർ, മണ്ഡലം പ്രസിഡന്റ് സജീവ്, ജനറൽസെക്രട്ടറി ജിതു ഗോപിനാഥ്, ബാബു കാർത്തല, ബാബു വൈക്കത്തൂർ, സജീഷ് പൊന്മള എന്നിവർ നേതൃത്വംനൽകി.
അനുസ്മരണസമ്മേളനം ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. സജീവ് അധ്യക്ഷതവഹിച്ചു. ഒ.ബി.സി. മോർച്ച ജില്ലാപ്രസിഡന്റ് മനോജ് പാറശേരി, പി.പി. ഗണേശൻ, കെ.ടി. അനിൽകുമാർ, സുരേഷ് പാറത്തൊടി, സതീഷ്ബാബു എന്നിവർ പ്രസംഗിച്ചു. കലാകായിക മത്സരങ്ങളിൽ വിജയികളായ മേഖലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളെ അനുമോദിച്ചു.