HomeNewsEducationExamsനാല്, ഏഴ് തുല്യതാപരീക്ഷ തുടങ്ങി; ജില്ലയിൽ പരീക്ഷക്കിരുന്നത് 901 പേർ

നാല്, ഏഴ് തുല്യതാപരീക്ഷ തുടങ്ങി; ജില്ലയിൽ പരീക്ഷക്കിരുന്നത് 901 പേർ

equivalency-exam-4-6

നാല്, ഏഴ് തുല്യതാപരീക്ഷ തുടങ്ങി; ജില്ലയിൽ പരീക്ഷക്കിരുന്നത് 901 പേർ

വളാഞ്ചേരി : സംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പാക്കുന്ന നാല്, ഏഴ് ക്ലാസ് തുല്യതാപരീക്ഷ തുടങ്ങി. നാലാം തരത്തിൽ 457-ഉം ഏഴിൽ 444 പേരുമാണ് പരീക്ഷ എഴുതിയത്. ഇതിൽ 522 പേർ സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തിൽ 166 പേരും പട്ടികവർഗ വിഭാഗത്തിൽ 76 പേരും പരീക്ഷ എഴുതുന്നുണ്ട്. പതിനാല് വയസുള്ള തിരൂരങ്ങാടിയിലെ പി.പി. ഹാരിസ്, തിരൂരിലെ ദേവസൂര്യ മുതൽ 86 വയസ്സുള്ള തിരൂരങ്ങാടിയിലെ ആയിഷുമ്മയും പരീക്ഷയെഴുതിയവരിൽ ഉൾപ്പെടും. നാലാംതരം പരീക്ഷ ശനിയാഴ്ച സമാപിച്ചു. ഏഴിലെ പരീക്ഷ ഞായറാഴ്ചയാണ് സമാപിക്കുക. കൂലിത്തൊഴിലാളികൾ, സാമൂഹികപ്രവർത്തകർ, ഡ്രൈവർമാർ, മതാധ്യാപകർ, വീട്ടമ്മമാർ തുടങ്ങിയവരാണ് പരീക്ഷ എഴുതാനെത്തിയത്.
equivalency-exam-4-6
പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മുതിർന്ന പഠിതാവ് കണിയതൊടി ബീരാന് നൽകി നിർവഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ.ടി. നിസാർബാബു, കെ.പി. സാജിത, കെ.പി. സിദ്ദിഖ്, യു. വസന്ത, എം. ജംഷീറ, വി.ബി. ആയിഷ, അനിൽ എന്നിവർ സംബന്ധിച്ചു. പരീക്ഷയുടെ ഫലം വരുന്നമുറയ്ക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പഠിതാക്കൾക്ക് ഏഴിലെയും പത്തിലെയും തുല്യതാപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!