HomeNewsScienceകോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിങ് കോളജ്

കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിങ് കോളജ്

face-shield-mesce

കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിങ് കോളജ്

കുറ്റിപ്പുറം:കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ചെടുത്ത് മാതൃകയാകുകയാണ് കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജിലെ ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍. കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം കമ്മ്യൂനിറ്റി സര്‍വീസ് സെന്ററിന്റെ സഹായത്തോടെയാണ് കോവിഡ് 19 ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ചെടുത്തത്. രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് മുഖാവരണം വികസിപ്പിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ 50 ഷീല്‍ഡുകള്‍ കോളജ് അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. സക്കീനക്ക് കൈമാറി.
face-shield-mesce
അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന മുഖാവരണത്തിന് 120 രൂപയോളമാണ് നിര്‍മാണച്ചെലവ്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ കമ്യൂനിറ്റി സര്‍വീസ് സെന്റര്‍ കോളജ് ഇന്‍ ചാര്‍ജ് കെ. നിഷാദ, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ഡോക്ടര്‍ കെ. നഫീസ, കമ്മ്യൂനിറ്റി സര്‍വീസ് കോളജ് ഇന്‍ ചാര്‍ജ് സജീര്‍, ഫാബ് ലാബ് ഇന്‍ചാര്‍ജ് ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ പൂര്‍വവിദ്യാര്‍ഥി കെ. കെ ദിപുവും സംഘവുമാണ് മുഖാവരണം വികസിപ്പിച്ചെടുത്തത്.
കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ്. വരദരാജന്റെ നിര്‍ദേശപ്രകാരം കോളജിലെ മിനി ഫാബ് ലാബിലായിരുന്നു ഫെയ്‌സ് ഷീല്‍ഡ് നിര്‍മ്മാണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!