HomeNewsPoliticsഎസ‌്എഫ‌്ഐ ജില്ലാ സമ്മേളനം സമാപിച്ചു; ഇ അഫ്സൽ പ്രസിഡന്റ്, കെ.എ സക്കീർ സെക്രട്ടറി

എസ‌്എഫ‌്ഐ ജില്ലാ സമ്മേളനം സമാപിച്ചു; ഇ അഫ്സൽ പ്രസിഡന്റ്, കെ.എ സക്കീർ സെക്രട്ടറി

എസ‌്എഫ‌്ഐ ജില്ലാ സമ്മേളനം സമാപിച്ചു; ഇ അഫ്സൽ പ്രസിഡന്റ്, കെ.എ സക്കീർ സെക്രട്ടറി

വളാഞ്ചേരി: കഴിഞ്ഞ രണ്ട് ദിവസമായി കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ നടന്നു വരുന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനം സമാപിച്ചു.കലിക്കറ്റ്‌ സർവകലാശാല പരീക്ഷാ നടത്തിപ്പ‌് കാര്യക്ഷമമാക്കാനും ഫലപ്രഖ്യാപനം സമയബന്ധിതമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന‌് എസ‌്എഫ‌്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഖാദർ കമീഷൻ റിപ്പോർട്ടിനെതിരെയുള്ള വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളെ ചെറുക്കുക, സംസ്ഥാനങ്ങൾക്കുള്ള എസ്എസ്എ, ആർഎംഎസ്എ ഫണ്ടുകൾ വർധിപ്പിക്കാൻ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ചാന്നാർ ലഹള പാഠപുസ്തകത്തിൽനിന്നും നീക്കംചെയ്ത നടപടി പിൻവലിക്കുക, ബദൽ സ‌്കൂളുകൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമാക്കുക, ജില്ലയിലെ ഗവൺമെന്റ‌് കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച‌് അടിസ്ഥാനസൗകര്യം വർധിപ്പിക്കുക, മലയാള സർവകലാശാലക്ക് സ്ഥിരം ക്യാമ്പസ്‌ അനുവദിക്കുക, സർവകലാശാലാ നിയമനങ്ങൾ പിഎസ‌്സിക്ക‌് വിടുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായി കെ എ സക്കീറിനെയും പ്രസിഡന്റായി ഇ അഫ്സലിനെയും സമ്മേളനം തെരഞ്ഞെടുത്തു. മറ്റ‌് ഭാരവാഹികൾ: കെ മുസമ്മിൽ, കെ ഹരിമോൻ, എ എച്ച‌് റംഷീന (വൈസ് പ്രസിഡന്റ്), തേജസ‌് കെ ജയൻ, വി വൈ ഹരികൃഷ്ണൻ, എം സജാദ് (ജോയിന്റ് സെക്രട്ടറി), അക്ഷര, ഷൈബി, അഹിജിത് വിജയൻ, വൃന്ദ രാജ്, മനേഷ്, ഷിഹാബ്, അഭിജിത് (സെക്രട്ടറിയറ്റംഗങ്ങൾ).

രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ പൊതുചർച്ചക്കുശേഷം ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറി കെ എ സക്കീർ, സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ മറുപടി പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അൻവീർ, എസ‌് അഷിത, ശില്പ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ മുസമ്മിൽ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ എൻ വേണുഗോപാൽ നന്ദി പറഞ്ഞു.
Summary: e afsaland k sakkeer elected as the president and secretary of sfi malappuram


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!