HomeNewsPoliticsമാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം

മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം

dyfi

മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം

ഓണപ്പുട:മാലാപറമ്പിനെ മാലിന്യ പറമ്പാക്കുന്നവരെ കണ്ടെത്താൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിലെ മാലപറമ്പ് മുതൽ ഓണപ്പുട വരെ സാമൂഹികദ്രോഹികൾ ദിനംപ്രതി തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു ഇവിടങ്ങളിൽ മാലിന്യം തള്ളുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ഈ ഭാഗങ്ങളിൽ സുരക്ഷാക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി പൂലാമന്തോൾ പഞ്ചായത്ത് ഭരണസമിതിക്ക് ഓണപുട പൂശാലികുളമ്പ് ഡി.വൈ.എഫ്.ഐ യൂണിറ്റ് നിവേദനം നല്കി. പകർച്ച വ്യാധി ഭീഷണി നിലനിൽക്കെ പ്രദേശങ്ങളിൽ മാലിന്യ മാഫിയയുടെ അഴിഞ്ഞാട്ടം പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാവുന്നുണ്ട്. പ്രസ്തുത ആവശ്യം അടിയന്തരമായി പരിഹരിക്കാമെന്ന് പ്രസിഡന്റ് മുഹമ്മദ് അനീഫ ഉറപ്പ് നല്കി്യാതായി പൂശാലികുളമ്പ് യുണിറ്റ് ഡി.വൈ.എഫ്.ഐ അംഗങ്ങൾ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!